ഓണാഘോഷ പരിപാടിയിൽ പാട്ടുപാടി തകർത്ത പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പകൽ സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിൽ പോവുകയും രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു
കോട്ടയം: പകൽ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പുതുശ്ശേരിച്ചിറ സതീഷ് ചന്ദ്രൻ (42) ആണ് മരിച്ചത്.
ഇതും വായിക്കുക: വടംവലിയിൽ ഒന്നാം സ്ഥാനം; നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; നിയമസഭയെ കണ്ണീരിലാഴ്ത്തി ജുനൈസിന്റെ വിയോഗം
പകൽ സ്റ്റേഷനിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വീട്ടിൽ പോവുകയും രാത്രി പത്തുമണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് കളത്തിപ്പടി കാരിത്താസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
advertisement
ഓണാഘോഷ പരിപാടിയിൽ സതീഷ് ചന്ദ്രൻ പാട്ടുപാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സതീഷ് ചന്ദ്രന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തികരിച്ചശേഷം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 03, 2025 2:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓണാഘോഷ പരിപാടിയിൽ പാട്ടുപാടി തകർത്ത പൊലീസ് ഓഫീസർ വീട്ടിലെത്തി കുഴഞ്ഞുവീണ് മരിച്ചു