'സതീശനും വിജയനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്'; വിഡി സതീശന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി

Last Updated:

തന്റെ അടുത്തു വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞയാളാണ് താനെന്നും സതീശൻ അങ്ങനെ പറയുമോ എന്നറിയില്ലെന്നും മുഖ്യമന്ത്രി

pinarayi vijayan vd satheesan
pinarayi vijayan vd satheesan
തിരുവനന്തപുരം: ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി. നന്ദകുമാർ തന്നെ വന്നു കണ്ടിട്ടില്ല. മറ്റു പലയിടത്തും പോകുമെങ്കിലും തന്നെ വന്നു കാണാൻ അയാൾ തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
സതീശനും വിജയനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ദല്ലാൾ തന്റെ അടുത്തു വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞു. കേരള ഹൗസിൽ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ സതീശൻ അത് പറയുമോ എന്നറിയില്ല. എന്നാൽ അത് പറയാൻ വിജയനു മടിയില്ല. മുഖ്യമന്ത്രി പറഞ്ഞു.
Also Read- ‘കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല; ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; വി ഡി സതീശൻ
രാഷ്ട്രീയ താൽപര്യത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിച്ചു. സിബിഐ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ല. അതിനാൽ പരാമർശങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല. ഊഹിച്ചെടുത്ത് അതിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം പറയുന്നത്. ഒന്നും മറച്ചുവക്കാൻ ഇല്ലാത്തതുകൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറായത്.
advertisement
Also Read- ‘സോളാര്‍ കേസ് ഗൂഢാലോചനയില്‍ പിണറായിക്കും പങ്ക്’ ഉമ്മന്‍ചാണ്ടിയോട് അന്ന് ചെയ്തതിന് ഇന്ന് അനുഭവിക്കുന്നു; കെ.മുരളീധരന്‍
അധികാരത്തിൽ എത്തി മൂന്നാം ദിവസം മുഖ്യമന്ത്രി സോളാർ കേസിലെ പരാതികാരിയെ കണ്ടുവെന്നും ദല്ലാൾ നന്ദകുമാറാണ് ഇടനില നിന്നതെന്നുമായിരുന്നു വിഡി സതീശന്റെ ആരോപണം. യുഡിഎഫിന്റെ ആരോപണം മുഖ്യമന്ത്രിയ്ക്ക് എതിരാണെന്നും സതീശൻ പറഞ്ഞു. 50 ലക്ഷം രൂപ നൽകിയാണ് ദല്ലാൾ നന്ദകുമാർ പരാതിക്കാരിയിൽ നിന്ന് കത്ത് വാങ്ങിയത്. പക്ഷേ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിന്നീട് പരാതി എഴുതി വാങ്ങി സിബിഐയ്ക്ക് വിടുകയായിരുന്നവെന്നും പറഞ്ഞു.
advertisement
Also Read- സോളാർ ലൈംഗികാരോപണം: എല്ലാം പണത്തിനുവേണ്ടിയെന്ന് CBI; ‘പരാതിക്കാരിയുടെ കത്തിന്റെ വില 50 ലക്ഷം’
സോളാർ ഗൂഢാലോചന സിബിഐ തന്നെ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സതീശനും വിജയനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്'; വിഡി സതീശന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി
Next Article
advertisement
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
  • സാം കെ. ജോർജ് ഭാര്യ ജെസിയെ കൊലപ്പെടുത്തിയ ശേഷം മൈസൂരുവിലേക്ക് ഇറാനിയൻ യുവതിയുമൊത്ത് പോയി.

  • കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സ്ഥലം പരിശോധിച്ചു.

  • ജെസിയുടെ മൃതദേഹം ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ നിന്ന് കണ്ടെത്തി, സാം കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പോയി.

View All
advertisement