'വെടിവെപ്പിലൂടെ ദര്‍ശനം ഒരുക്കില്ല'
Last Updated:
തിരുവനന്തപുരം: ശബരിമലയില്‍ ആളുകളെ വെടിവച്ച് കൊന്ന് സ്ത്രീകള്‍ക്ക് ദര്‍ശനം ഒരുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എന്നാല്‍ വെടിവെപ്പ് ആഗ്രഹിക്കുന്നവരുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ശബരിമല യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് നിലവില്‍ അപേക്ഷകളില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഓഫീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി ശബരിമല സന്ദര്‍ശനത്തിനായി സ്ത്രീകളെത്തിയിരുന്നു. എന്നാല്‍ ശതക്തമായ പ്രതിഷേധം കാരണം ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
Also Read: മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിനുനേരെ പ്രതിഷേധം; ട്രെയിൻ തടഞ്ഞു
നേരത്തെ കഴിഞ്ഞദിവസം ശബരിമല സന്ദര്‍ശനത്തിനെത്തിയ സംഘത്തിലെ മൂന്നുപേര്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സംഘമെത്തിയപ്പോള്‍ ബിജെപി - യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
advertisement
വസുമതി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് കഴിയാത്തതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ യുവമോര്‍ച്ചാ സംഘം പ്രതിഷേധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 4:27 PM IST