മതനിരപേക്ഷ പൊതുമണ്ഡലങ്ങളെ ഇല്ലാതാക്കാന്‍ പാന്‍ ഇസ്ലാമിസ്റ്റ് സംഘടനകള്‍ നേതൃത്വം നല്‍കുന്നു മുഖ്യമന്ത്രി
Last Updated:
തിരുവനന്തപുരം: മതനിരപേക്ഷ പൊതുമണ്ഡലങ്ങളെ ഇല്ലാതാക്കാന്‍ പാന്‍ ഇസ്ലാമിസ്റ്റ് സംഘടനകള്‍ നേതൃത്വം നല്‍കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ ജാഗ്രത പാലിക്കണം. സംഘപരിവാറുകളുടെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ടാക്കിയ അരക്ഷിതാവസ്ഥ മുതലെടുത്താണ് ഇത്തരം സംഘടനകള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് അക്കാദമി സംഘടിപ്പിച്ച ശില്‍പശാലയില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവോത്ഥാനപാരമ്പര്യം തകര്‍ത്ത് കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ടു നയിക്കുന്നവര്‍ക്കെതിരെ പോരാടുമ്പോള്‍ അത്തരം ശക്തികളുടെ മഹത്വം നോക്കി അറച്ചുനില്‍ക്കരുത്. തെറ്റായ കാര്യങ്ങളെ തുറന്ന് എതിര്‍ക്കാന്‍ സമൂഹം മുന്നോട്ട് വരണം. യാഥാസ്ഥിതിക മൂല്യങ്ങളോടു സന്ധി ചെയ്യുന്ന ശക്തികളെ കണ്ട് ആരും വേവലാതിപെടേണ്ടതില്ല. സമൂഹം എല്ലാം ശരിയായി കാണുന്നുണ്ട്. എല്ലാ വിശ്വാസികളെയും രംഗത്തിറക്കാനാണ് സംഘപരിവാര്‍ നീക്കം. എന്നാല്‍ ആ അജണ്ടയില്‍ ആരും കൊത്തിയിട്ടില്ല. എങ്കിലും അത്തരം നീക്കങ്ങളെ നിസ്സാരമായി കാണരുത്. മതനിരപേക്ഷമായ പൊതുമണ്ഡലങ്ങള്‍ ഇല്ലാതാക്കുന്ന ശക്തികള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
advertisement
Also Read: ഹൈന്ദവധര്‍മ്മം ചവിട്ടി അരച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പിൽ 'വജ്രായുധം' പ്രയോഗിക്കണമെന്ന് സെന്‍കുമാര്‍
ജാതി മത ശക്തികളെ ചെറുത്ത് പരാജയപ്പെടുത്തിയ പാരമ്പര്യമാണ് കേരളത്തിന്റേത്. ഒന്നും നടക്കാതെ വന്നപ്പോള്‍ ശബരിമലയുടെ മറവില്‍ വിശ്വാസികളെ ഇറക്കിയാണ് കേരളത്തിന്റെ മൂല്യങ്ങള്‍ അട്ടിമറിക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്കും ആര്‍എസഎസിനും കോണ്‍ഗ്രസിനും ഒരേ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെയാണെന്നാണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ എവിടെ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. വിശ്വാസത്തിന്റെ കാര്യത്തില്‍ പാര്‍ടിയും സര്‍ക്കാരും നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐഎമ്മില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവര്‍ക്കെതിരെ ഈ പാര്‍ടി യുദ്ധം പ്രഖ്യാപിക്കുമോ. തന്റെ വിശ്വാസം മാത്രമാണ് വിശ്വാസമെന്നും മറ്റുള്ളവരുടേത് വിശ്വാസമല്ലെന്നും പറയുന്നവരാണ് വിശ്വാസ സംരക്ഷണത്തെക്കുറിച്ച് പറയുന്നത്. അത്തരക്കാര്‍ക്കെതിരാണ് തങ്ങള്‍. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുകയാണ് പാര്‍ടി നിലപാട്. ഏതെങ്കിലും വിശ്വാസിക്ക് അവരുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനാവാത്ത ഇടങ്ങളില്‍ പാര്‍ടി ഇടപെട്ട പാരമ്പര്യമാണുള്ളത്.
advertisement
സുപ്രിം കോടതി വിധിയോട് ഒരുവിഭാഗത്തിന് പൊരുത്തപ്പെടാനാകുന്നില്ല. അതിനാല്‍ ഇന്നത്തെ അവസ്ഥയെ പൂര്‍ണമായും അട്ടിമറിച്ച് പഴയതിലേക്ക് കൊണ്ടുപോകുകയാണ് ഈ ശക്തികള്‍. ഇതിന് പലരേയും കൂട്ടുപിടിക്കുന്നു. ഇവരുടെയൊക്കെ ഉള്ളറകളിലേക്ക് ഇറങ്ങി പരിശോധന നടത്തുന്നത് നല്ലതാണ്. ഇപ്പോള്‍ സമര രംഗത്തുള്ളവരല്ല കോടതി വിധിക്കെതിരെ ആദ്യം രംഗത്തുവന്നത്. ഫ്യൂഡല്‍ പാരമ്പര്യം കൊണ്ടുനടക്കുന്ന ജാതി ശക്തികളാണ്. ഇവര്‍ക്കൊപ്പം പലരും കൂടി. എന്നാല്‍ സമരം വിജയിച്ചില്ലെന്ന് നടത്തിയവര്‍തന്നെ ഇപ്പോള്‍ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2019 9:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതനിരപേക്ഷ പൊതുമണ്ഡലങ്ങളെ ഇല്ലാതാക്കാന്‍ പാന്‍ ഇസ്ലാമിസ്റ്റ് സംഘടനകള്‍ നേതൃത്വം നല്‍കുന്നു മുഖ്യമന്ത്രി