ഹൈന്ദവധര്‍മ്മം ചവിട്ടി അരച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പിൽ 'വജ്രായുധം' പ്രയോഗിക്കണമെന്ന് സെന്‍കുമാര്‍

Last Updated:

കോടികള്‍ ചെലവിഴിച്ച് പണിഞ്ഞ പൊളിഞ്ഞ മതിലല്ല ഇത്. ജ്യോതിയാണ്. ഇത് തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കണമെന്നും സെന്‍കുമാര്‍

തിരുവനന്തപുരം: ഹൈന്ദവ ധര്‍മ്മത്തെ ചവിട്ടി അരച്ചവര്‍ക്കെതിരായി വരുന്ന തെരഞ്ഞെടുപ്പുകളില്‍ നമ്മുടെ കൈയ്യിലുള്ള വജ്രായുധം പ്രയോഗിക്കണമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന അയ്യപ്പ ഭക്ത സംഗമത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോടികള്‍ ചെലവിഴിച്ച് പണിഞ്ഞ പൊളിഞ്ഞ മതിലല്ല ഇത്. ജ്യോതിയാണ്. ഇത് തെരഞ്ഞെടുപ്പുകളില്‍ തെളിയിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ധര്‍മ്മത്തെ ചവിട്ടി അരച്ചവര്‍ക്കല്ല സംരക്ഷിച്ചവരെയാണ് സഹായിക്കേണ്ടത്. നമ്മുടെ കൈയ്യിലുള്ള വജ്രായുധം ജാതിമത ഭേദമന്യേ ഒപ്പം നിന്നവര്‍ക്ക് അനുകൂലമായി ഉപയോഗിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിശ്വാസിയായി ആചാരം അനുഷ്ഠിച്ച ഒരു ഹൈന്ദവ വനിത പോലും ശബരിമലയില്‍ പോയിട്ടില്ല. സവര്‍ണ അവര്‍ണ വാദങ്ങളിലൂടെ ഹൈന്ദവനെ വേര്‍തിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൊലീസിന്റെയും കോടതിയുടെയോ ഇടപെടല്‍ ഇല്ലാതെ മത നേതാക്കള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇരുന്ന് ചര്‍ച്ച ചെയ്താല്‍ തീരാവുന്നതേയുള്ള ഹൈന്ദവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു.
advertisement
കുട്ടികളെ പഠിപ്പിക്കാന്‍ അവസരമുണ്ടാക്കുകയാണ് വേണ്ടത്. സ്വയംരക്ഷിക്കാന്‍ കവിയാത്തവനെ മറ്റാരെയും രക്ഷിക്കാനുണ്ടാകില്ല. ധര്‍മ്മ സംരക്ഷണത്തില്‍ പരുക്കേറ്റവരും കള്ളക്കേസില്‍ ഉള്‍പ്പെട്ടവരുമുണ്ട്. അവര്‍ക്കൊപ്പം ഞങ്ങള്‍ എല്ലാവരുമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. പരിപാടിക്ക് എത്തിയില്ലെങ്കിലും ആര്‍ജവമുള്ള നട്ടെല്ലുള്ള നേതൃത്വമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടേതെന്നും സെന്‍കുമാര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈന്ദവധര്‍മ്മം ചവിട്ടി അരച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പിൽ 'വജ്രായുധം' പ്രയോഗിക്കണമെന്ന് സെന്‍കുമാര്‍
Next Article
advertisement
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
'കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നത്, പ്രതിഷേധാർഹം'; ഹമീദ് ഫൈസി അമ്പലക്കടവ്
  • കെ എം ഷാജിയുടെ പ്രസ്താവന സുന്നി വിഭാഗത്തെ വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഹമീദ് ഫൈസി.

  • മുസ്ലിം ലീഗിൽ സുന്നികൾക്കെതിരായ പ്രതികരണങ്ങൾ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്നു.

  • അമൃതാനന്ദമയിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ശ്രമം.

View All
advertisement