'പരാതി സമർപ്പിക്കാനല്ല നവകേരള സദസ്; പരിപാടിയെക്കുറിച്ച് ധാരണയില്ലല്ലേ? തോമസ് ചാഴികാടൻ എംപിക്ക് മുഖ്യമന്ത്രിയുടെ വിമർശനം
- Published by:Rajesh V
- news18-malayalam
Last Updated:
തോമസ് ചാഴികാടന് അത് വേണ്ടത്ര മനസ്സിലാകാതെവന്നത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
കോട്ടയം പാലായിലെ നവകേരളസദസ് വേദിയിൽ തോമസ് ചാഴികാടൻ എം പിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിൽ സ്വാഗതം പറഞ്ഞ ചാഴികാടൻ മുഖ്യമന്ത്രി വേദിയിൽ ഇരിക്കെ തനിക്ക് രണ്ട് മൂന്ന് കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചു.
റബറിന് താങ്ങുവില കൂട്ടിയതിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി. പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിലെ 13 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മലങ്കര മീനച്ചിൽ കുടിവെള്ള പദ്ധതി തുടങ്ങിയതിനും നന്ദി പറഞ്ഞു. പാലാ സിന്തറ്റിക്ക് ട്രാക്ക് നവീകരണത്തിന് അഞ്ച് കോടി അനുവദിക്കണമെന്നും ചേർപ്പുങ്കൽ പാലം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി ഇവയ്ക്ക് മറുപടി പറഞ്ഞു. പരിപാടിയെക്കുറിച്ച് പലർക്കും വേണ്ടത്ര ധാരണയില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരാതി സ്വീകരിക്കൽ മാത്രമല്ല പ്രധാന കാര്യം. നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങൾ ജനസമക്ഷം അവതരിപ്പിക്കാനാണ് സദസ്സ്. കേരളം നേരിടുന്ന അവഗണനയും ജനത്തെ ബോധ്യപ്പെടുത്തുന്നു. നാട് എവിടെ എത്തി, ഇനി എന്തുചെയ്യണം എന്നിവയും അവതരിപ്പിക്കുന്നു. തോമസ് ചാഴികാടന് അത് വേണ്ടത്ര മനസ്സിലാകാതെവന്നത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിന് അവസാനം മുഖ്യമന്ത്രി, ചാഴികാടൻ ഉന്നയിച്ച കാര്യങ്ങൾ പരിഗണിക്കുമെന്ന് ഉറപ്പുംനൽകി.
advertisement
ചടങ്ങിനുശേഷം താൻ മുഖ്യമന്ത്രിയോട് ഖേദം പ്രകടിപ്പിച്ചതായി തോമസ് ചാഴികാടൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
December 13, 2023 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പരാതി സമർപ്പിക്കാനല്ല നവകേരള സദസ്; പരിപാടിയെക്കുറിച്ച് ധാരണയില്ലല്ലേ? തോമസ് ചാഴികാടൻ എംപിക്ക് മുഖ്യമന്ത്രിയുടെ വിമർശനം