advertisement

'മുസ്ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നു, സംഘ്പരിവാർ ഏജന്റെന്ന് സംശയം'; മാർ ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം

Last Updated:

എറണാകുളം അതിരൂപതയിലെ പരിപാടികളിൽ ആൻഡ്രൂസ് താഴത്തിനെ പങ്കെടുപ്പിക്കില്ലെന്നും അൽമായ മുന്നേറ്റം

മാർ ആൻഡ്രൂസ് താഴത്ത്
മാർ ആൻഡ്രൂസ് താഴത്ത്
കൊച്ചി: സിബിസിഐ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മാർ‌ ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം. ആൻഡ്രൂസ് താഴത്ത് സംഘ്പരിവാർ ഏജന്റാണെന്നാണ് സംശയമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. ആൻഡ്രൂസ് താഴത്ത് മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുകയാണ്. കത്തോലിക്ക സഭയെയും വിശ്വാസികളെയും അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തുന്നു. ആൻഡ്രൂസ് താഴത്ത് ഇന്ത്യയിലെ ക്രിസ്ത്യൻ പീഡനങ്ങളിലും മണിപ്പൂർ അക്രമങ്ങളിലും ബിജെപി ഭരണകൂടത്തെ വിമർശിച്ചിട്ടില്ലെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി.
സിറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളിലോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തേണ്ടത് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലാണെന്നിരിക്കെ സിബിസിഐ പ്രസിഡൻ്റ് എന്ന നിലയിൽ മാർ ആൻഡ്രൂസ് താഴത്തിൻ്റെ ഇടപെടലുകൾ അതിരുവിടുന്നെന്നാണ് അൽമായ മുന്നേറ്റം വക്താവ് മീഡിയ വണ്ണിനോട് പറഞ്ഞു.
ഇതും വായിക്കുക: സിറോ മലബാര്‍ സഭ കുര്‍ബാന തര്‍ക്കത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്: ആര്‍ച്ച് ബിഷപ്പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
ക്രൈസ്തവരിൽ വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്നാണ് ആൻഡ്രൂസ് താഴത്ത് ദീപികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടാകുമെന്നാണ് തന്റെ നിരീക്ഷണമെന്നും ഓരോ വർഷം കഴിയുംതോറും കേരളത്തിലടക്കം തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണെന്നും ആൻഡ്രൂസ് പറയുന്നു. സഭയിൽ പിളർപ്പുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ടും മുസ്‍ലിം സാമുദായിക സംഘടനകളും ഇടപെട്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
advertisement
ഇതും വായിക്കുക: 'ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്': മാർ ആൻഡ്രൂസ് താഴത്ത്​
ആറരലക്ഷം വിശ്വാസികളെയും 490 ഓളം വരുന്ന വൈദീകരെയും അപമാനിക്കുന്ന ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയിലെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന മുന്നറിയിപ്പും അൽമായ മുന്നേറ്റം നൽകുന്നുണ്ട്. മാർ ആൻഡ്രൂസ് താഴത്തിനെ പുറത്താക്കണമെന്നും അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മേൽഘടകങ്ങളിൽ പരാതിയും നൽകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുസ്ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നു, സംഘ്പരിവാർ ഏജന്റെന്ന് സംശയം'; മാർ ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം
Next Article
advertisement
തിരുവനന്തപുരത്തെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു
തിരുവനന്തപുരത്തെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു
  • സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് പ്രതിപക്ഷ നേതാവ് സതീശനിൽനിന്ന് കോൺഗ്രസിൽ ചേർന്നു

  • വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് സിപിഎം നേതാക്കൾ തട്ടിയെടുത്തതായും വിനോദ് ആരോപിച്ചു

  • വിനോദിനെയും സുഹൃത്തുക്കളെയും കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു

View All
advertisement