മുഖ്യമന്ത്രിയുടെ ജൂൺ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികൾ മാറ്റിവെച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
12 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനുശേഷം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികള്‍ മാറ്റിവെച്ചു. പനിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ മാറ്റിയത്. വിദേശപര്യടനത്തിനു ശേഷം തിരിച്ചെത്തിയ ശേഷമാണ് മുഖ്യമന്ത്രിക്ക് പനി ബാധിച്ചത്. മുഖ്യമന്ത്രി ഡോക്ടറുടെ നിർദേശാനുസരണം വിശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
12 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനുശേഷം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. പനിയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്.
ഈ മാസം അവസാനം വിരമിക്കുന്ന ചീഫ് സെക്രട്ടറി വി പി ജോയിക്കും, പൊലീസ് മേധാവി അനില്‍കാന്തിനും പകരക്കാര്‍ ആരാണെന്ന കാര്യം ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. അടുത്ത മന്ത്രിസഭാ യോഗത്തിലാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
അതേസമയം സംസ്ഥാനത്ത് പനി വ്യാപനം ശക്തമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പതിനായിരത്തിലേറെ പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി, വൈറൽപ്പനി, ടൈഫോയ്ഡ്, എച്ച് വൺ എൻ വൺ എന്നീ പനികളാണ് വ്യാപകമായി കണ്ടുവരുന്നത്. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അഞ്ച് പേർ മരിച്ചു. എലിപ്പനി ബാധിനും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണമടയുന്നവരിൽ ഏറെയും 50 വയസിന് മുകളിലുള്ളവരും കുട്ടികളുമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 22, 2023 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ജൂൺ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികൾ മാറ്റിവെച്ചു