സഭാതർക്കം തീർക്കാൻ സമവായശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി
Last Updated:
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് -യാക്കോബായ സഭാതർക്കം തീർക്കാൻ വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമവായത്തിലൂടെ പ്രശ്നപരിഹാരത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആവശ്യമാണെങ്കിൽ യോഗം വിളിച്ചുചേർക്കും. ഓരോരുത്തരെയായി വിളിക്കണോ ഒരുമിച്ചു ചർച്ചയ്ക്ക് വിളിക്കണമോ എന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. പള്ളിമുറ്റത്ത് സംഘർഷമുണ്ടായാൽ അത് ബന്ധപ്പെട്ട സഭാ വിശ്വാസികളെ മാത്രമല്ല ബാധിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2018 11:28 AM IST


