എൻഎസ്എസിന് ഇരട്ടത്താപ്പ്; വനിതാ മതിൽ വൻമതിലാകുമെന്ന് മുഖ്യമന്ത്രി

Last Updated:
തിരുവനന്തപരും: വനിതാ മതിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍എസ്എസിനെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമദൂരം എന്ന നിലപാട് ഇരട്ടത്താപ്പാണെന്നും ഏതിൽ നിന്നെല്ലാമാണ് സമദൂരം പാലിക്കുന്നതെന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.‌ 'വര്‍ഗീയതയ്ക്ക് എതിരെ നവോത്ഥാനത്തിനൊപ്പം ചേരലല്ലാതെ അതിനിടയില്‍ ഒരു സമദൂരത്തിന്റെ ഇടമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഏതില്‍നിന്നെല്ലാം സമദൂരം പാലിക്കുന്നു എന്നത് സ്വയം ചിന്തിക്കണം. ഇത്തരം നിലപാടില്‍ ഇരട്ടത്താപ്പ് ഉണ്ട് എന്നാണ് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനാകുന്നത്'- മുഖ്യമന്ത്രി പറഞ്ഞു.
മരുമക്കത്തായ സമ്പ്രദായങ്ങള്‍ അടക്കമുള്ള അനാചാരങ്ങള്‍ക്കെതിരെ മന്നത്ത് പത്മനാഭനെപ്പോലുള്ളവര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ മറക്കാറായിട്ടില്ല. അചാരങ്ങൾ മാറ്റുന്നതിനെതിരെയാണ് നിലപാട് എന്നത് ഉൾകൊള്ളാനാവില്ല. അചാരങ്ങൾ മുമ്പും തിരുത്തപ്പെട്ടതാണ്. മന്നത്ത് പത്മനാഭൻ ആചാരങ്ങൾ മാറ്റാൻ മുന്നിൽ നിന്നയാളാണ്. ശബരിമലയിലും ആചാരങ്ങളിൽ മാറ്റമുണ്ടായി. അന്നൊന്നും ഇല്ലാത്ത എതിർപ്പാണ് ചിലർ ഇപ്പോൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്നത്തിനേപ്പോലുള്ള സമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും പ്രസക്തമാണ്. സുപ്രീം കോടതിയുടെ വിധിപോലും അംഗീകരിക്കുന്നില്ലെന്ന് പറയുന്നവര്‍ ഭരണഘടനയേയും പൗരാവകാശങ്ങളെയും മതേതരത്വ മൂല്യങ്ങളെയുമാണ് നിഷേധിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.
advertisement
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമല്ല എന്ന നിലപാട് ശരിയല്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തില്‍ വനിതാ മതില്‍ അനിവാര്യമാണെന്നും വനിതാ മതിൽ വൻമതിലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വനിതാമതില്‍ പോലൊരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ഏതെങ്കിലുമൊരു സംഘടനയ്ക്ക് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. നവോത്ഥാന വിരുദ്ധരായി നവോത്ഥാനത്തിന്റെ ഭാഗമായ സംഘടനകള്‍ക്ക് പെരുമാറാനാകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് അത്തരം സംഘടനകളില്‍നിന്നുള്ളവരെല്ലാം വനിതാമതിലില്‍ പങ്കെടുക്കും.
advertisement
ശബരിമലയില്‍ സ്ത്രീകള്‍ പോകണോ വേണ്ടയോ എന്നതു മാത്രമല്ല വനിതാ മതിലിന്റെ വിഷയം. കൂടുതല്‍ വിശാലമായാണ് വനിതാ മതില്‍ എന്ന ആശയത്തെ കാണേണ്ടത്. ശബരിമലയില്‍ പുരുഷന് തുല്യമായ അവകാശം നല്‍കണമെന്ന കോടതി വിധി നടപ്പാക്കുന്നത് സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്‌നമാണ്. ഈ സമത്വം എന്ന ആശയത്തിനുവേണ്ടിയാണ് വനിതാ മതില്‍ തീര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന് പറയാനാവില്ല. അങ്ങനെ ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം എല്ലാവര്‍ക്കും വനിതാ മതിലില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്. പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും എന്ന പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൻഎസ്എസിന് ഇരട്ടത്താപ്പ്; വനിതാ മതിൽ വൻമതിലാകുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
Love Horoscope October 28 | പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും ; നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും: ഇന്നത്തെ  പ്രണയഫലം അറിയാം
പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് സ്‌നേഹം ലഭിക്കും ; നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം: മേടം, ഇടവം, ചിങ്ങം, കന്നി, വൃശ്ചികം രാശിക്കാർക്ക് സ്‌നേഹവും സന്തോഷവും.

  • മിഥുനം, കർക്കിടകം, കുംഭം, മീനം രാശിക്കാർക്ക് ചെറിയ തർക്കങ്ങളോ തെറ്റിദ്ധാരണകളോ നേരിടേണ്ടി വരാം.

  • ധനു, തുലാം രാശിക്കാർക്ക് വൈകാരിക പിരിമുറുക്കങ്ങൾ മറികടക്കാൻ ക്ഷമയും വ്യക്തതയും ആവശ്യമാണ്.

View All
advertisement