തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് സമഗ്ര പരിഷ്കരണവുമായി അധികൃതർ. യൂണിവേഴ്സിറ്റി കോളജിന്റെ നിയന്ത്രണം നേരിട്ടേറ്റെടുക്കുമെന്ന് കോളജ് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്. കോളജിൽ എന്ത് ചെയ്യണമെങ്കിലും കോളജ് എജ്യുക്കേഷൻ ഡയറക്ടറുടെ അനുമതി നിർബന്ധമാക്കും.
യൂണിവേഴ്സിറ്റി ഇതര പരീക്ഷകൾക്ക് കോളജ് ഇനി സെന്ററായി അനുവദിക്കില്ല. ഉത്തരക്കടലാസ് ചോർന്നതുമായി ബന്ധപ്പെട്ട് മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റും. ബാനർ പോസ്റ്റർ ചുവരഴെത്ത് തുടങ്ങിയവ നീക്കും. ഉത്തരക്കടലാസ് യൂണിയൻ ഓഫീസിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തിൽ പ്രിൻസിപ്പളിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നും കോളജിയേറ്റ് എജ്യുക്കേഷൻ അഡീഷണൽ ഡയറക്ടര്‍ കെ കെ സുമ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.