advertisement

'വനിതാമതിലിൽ പങ്കെടുക്കാതിരുന്നതിന് ഭീഷണിപ്പെടുത്തി'; SFI നേതാക്കൾക്കെതിരെ തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ

Last Updated:

കോളേജ് യൂണിയൻ നേതാക്കൾ വിദ്യാർത്ഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്.

തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആർട്സ് കോളേജിലെ വിദ്യാർത്ഥിനികളെ എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി. വനിതാ മതിലിലും പ്രകടനത്തിലും പങ്കെടുക്കാത്തതിനാണ് വിദ്യാർത്ഥിനികളെ എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയത്.
കോളേജ് യൂണിയൻ നേതാക്കൾ വിദ്യാർത്ഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്. വനിതാമതിലിൻറെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന പെൺകുട്ടികളെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്.
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ. സംഘർഷത്തെക്കുറിച്ചും പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും അടിയന്തിരമായി റിപ്പോർട്ട് നൽകാനാണ് കേരള സർവ്വകലാശാല വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയത്.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വനിതാമതിലിൽ പങ്കെടുക്കാതിരുന്നതിന് ഭീഷണിപ്പെടുത്തി'; SFI നേതാക്കൾക്കെതിരെ തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ
Next Article
advertisement
‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയിൽ ഇന്ത്യ പങ്ക് വഹിക്കണമെന്ന് ഇറാൻ
‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയിൽ ഇന്ത്യ പങ്ക് വഹിക്കണമെന്ന് ഇറാൻ
  • ഇന്ത്യൻ നയതന്ത്രം ശക്തവും സമാധാനത്തിനായി ഇന്ത്യയുടെ ഇടപെടൽ ആവശ്യമാണെന്ന് ഇറാൻ പറഞ്ഞു

  • പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാൻ ഇന്ത്യക്ക് നിർണ്ണായകമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് അഭിപ്രായം

  • യുദ്ധസാഹചര്യത്തിലും ഹോർമുസ് കടലിടുക്ക് വഴി ഒമ്പത് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി യാത്ര ചെയ്തു

View All
advertisement