'ചെങ്കൊടി ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകം; താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിക്കില്ല'; എകെ ബാലൻ

Last Updated:

ചെങ്കൊടിയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതിയെന്നും എകെ ബാലൻ

News18
News18
ചെങ്കൊടി ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണെന്നും ചെങ്കൊടി താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിക്കില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ പറഞ്ഞു. കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളന പതാക സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുൻസിപ്പൽ ടൗൺ ഹാൾ) ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്രയ്ക്ക് മഹത്തരമാണ് ചെങ്കൊടിയുടെ  പ്രസക്തി. അന്നും ഇന്നും എന്നും. ഇന്ന് ചെങ്കൊടിയുടെ പ്രസ്ഥാനം ഒരു തിരിച്ചറിവോടുകൂടി ശക്തിപ്പെടുത്തുകയാണ്. ചെങ്കൊടിയില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെയയും ഇന്ത്യയുടെയും കേരളത്തിന്റെയും സ്ഥിതിയെന്നും അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ട് ആത്മവിശ്വാസത്തോട് കൂടി നമ്മുടെ പ്രത്യയശാസ്ത്രത്തെ, രാഷ്ട്രീയത്തെ, സംഘടനാ തത്വങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മാത്രമേ മുന്നോട്ടുപോകാൻ സാധിക്കു. വർഗ്ഗ സമൂഹം ഉടലെടുത്ത നാൾ മുതൽ ചൂഷണത്തിനെതിരെ സമരം ചെയ്ത, ചൂഷിതരുടെ ചോരയിൽ കുതിർന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായതെന്നും എകെ ബാലൻ പറഞ്ഞു. 
advertisement
സിപിഎം കോഡിനേറ്റർ പോളിറ്റ് ബ്യൂറോ  അംഗം പ്രകാശ് കാരാട്ടാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുക. പ്രവർത്തകർ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിക്കും. ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള നയരേഖ അവതരിപ്പിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചെങ്കൊടി ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകം; താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിക്കില്ല'; എകെ ബാലൻ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement