തൃശൂര്‍: കുന്നിക്കുരു കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിക്കാൻ അനുവദിച്ചില്ലെന്ന് ഭർതൃവീട്ടുകാർക്കെതിരെ പരാതി. അമ്മയുടെ മൃതദേഹം അവസാനമായി കാണാൻ പത്തും നാലും വയസുള്ള കുട്ടികളെ അനുവദിച്ചില്ലെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
തൃശൂര്‍ പാവറട്ടിയിലാണ് സംഭവം. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആശ എന്ന യുവതി കുന്നിക്കുരു കഴിച്ച് ജീവനൊടുക്കിയതെന്ന് പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതിനിടെ ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ വിട്ടുതരണമെന്ന് ആശയുടെ വീട്ടുകാരുടെ ആവശ്യപ്പെട്ടു. എന്നാല്‍ മക്കളെ വിട്ടുതരില്ലെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെന്ന് ആശയുടെ ബന്ധുക്കള്‍ പറയുന്നു
‘ആശയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ വിട്ടുതരണമെന്ന് കുറേതവണ അപേക്ഷിച്ചു. ഞങ്ങളുടെ മകളെ അവര്‍ കൊന്നുകളഞ്ഞതാണ്. രണ്ടുദിവസമായി കാത്തുനില്‍ക്കുന്നു. ഇതുവരെ അവര്‍ വന്നിട്ടില്ല. സംസ്‌കരിക്കാന്‍ പറ്റാതെ മോളുടെ മൃതദേഹം ഇവിടെ ഇട്ടേക്കാണ്’- ആശയുടെ വീട്ടുകാർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.