'മെയ് 15 മുതല്‍ നയാപൈസ കയ്യിലില്ലാതെ കേരളത്തിലെവിടെയും ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യാം';കെ സി വേണുഗോപാല്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
നിലവിൽ 2000 രൂപ നൽകുന്ന ക്ഷേമ പെൻഷൻ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ 3000 രൂപയാക്കി വർദ്ധിപ്പിക്കും
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളത്തിലെ സാധാരണക്കാർക്കായി നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മെയ് 15 മുതൽ നയാപൈസ കയ്യിലില്ലാതെ കേരളത്തിൽ എവിടെയും ട്രാൻസ്‌പോർട്ട് ബസ്സുകളിൽ യാത്ര ചെയ്യാൻ സാധിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അവിടെയൊന്നും ബസ് സർവീസുകൾ പൂട്ടിപ്പോയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നും അത് കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൂട്ടാനാണ് സഹായിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വെറുതെ പറയുന്ന പ്രഖ്യാപനമല്ല ഇതെന്നും കൃത്യമായ പ്ലാനിംഗ് ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവർക്കും പെൻഷൻകാർക്കും കൈത്താങ്ങാകുന്ന തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. നിലവിൽ 2000 രൂപ നൽകുന്ന ക്ഷേമ പെൻഷൻ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ 3000 രൂപയാക്കി വർദ്ധിപ്പിക്കും. പെൻഷൻ കൃത്യമായി ലഭിക്കാത്തവർക്ക് അത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനവും കെ.സി. വേണുഗോപാൽ നടത്തി. അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകി യുവാക്കളെ സംരംഭകരാക്കാൻ യു.ഡി.എഫ് മുൻകൈ എടുക്കും.
ഉമ്മൻചാണ്ടി സർക്കാർ തുടക്കം കുറിച്ച കാരുണ്യ പദ്ധതിയുടെ മാതൃകയിൽ, 25 ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പുതിയ ബൃഹദ് പദ്ധതി രൂപീകരിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന സർക്കാരായിരിക്കും യു.ഡി.എഫിന്റേതെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 22, 2026 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മെയ് 15 മുതല്‍ നയാപൈസ കയ്യിലില്ലാതെ കേരളത്തിലെവിടെയും ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്ര ചെയ്യാം';കെ സി വേണുഗോപാല്‍







