ഗവർണറും സർക്കാരും തമ്മിലെ പോരോട്ടം; കോൺഗ്രസിലെ ആശയക്കുഴപ്പം തീർക്കാൻ ഡൽഹിയിൽ ചർച്ച

Last Updated:

ഗവർണറും സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക് നീങ്ങുന്നതിനിടെ കോൺഗ്രസ് നേതാക്കൾ വിഭിന്ന നിലപാടുകളുമായി രംഗത്തെത്തുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കൂടിക്കാഴ്ച

ന്യൂഡൽഹി: സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിലെ ഭിന്നാഭിപ്രായം നീക്കാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെ കെ സി വേണുഗോപാലിന്റെ വസതിയിൽ ചർച്ച നടത്തി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് വേണുഗോപാലമായി കൂടിക്കാഴ്ച നടത്തിയത്.
ഗവർണറും സർക്കാരും തമ്മിൽ തുറന്ന പോരിലേക്ക് നീങ്ങുന്നതിനിടെ കോൺഗ്രസ് നേതാക്കൾ വിഭിന്ന നിലപാടുകളുമായി രംഗത്തെത്തുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കൂടിക്കാഴ്ച.
advertisement
''ഗവർണറോടുള്ള നിലപാടിൽ ആശയക്കുഴപ്പമില്ല. വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തിട്ടുള്ളത്. കെടിയു വിധി ചാൻസലർക്കും വി സി മാർക്കും സർക്കാരിനുമെതിരാണ്. വി സിമാർ മാറി നിൽക്കണമെന്ന നിലപാടിൽ എന്താണ് തെറ്റ്?''- കൂടിക്കാഴ്ചക്ക് ശേഷം വി ഡി സതീശൻ പ്രതികരിച്ചു.
ഗവർണർ സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണെന്ന കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വിരുദ്ധ നിലപാടുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയതാണ് വിവാദമായത്. ഗവർണറുടെ നടപടിയെ വിമർശിച്ച ലീഗ് നേതൃത്വത്തിന്റെ നിലപാട് എൽഡിഎഫ് ആയുധമാക്കിയതോടെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ തിരക്കിട്ട കൂടിക്കാഴ്ചയ്ക്ക് നിർബന്ധിതരായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവർണറും സർക്കാരും തമ്മിലെ പോരോട്ടം; കോൺഗ്രസിലെ ആശയക്കുഴപ്പം തീർക്കാൻ ഡൽഹിയിൽ ചർച്ച
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement