advertisement

'തോൽവി മുന്നിൽക്കാണുന്ന തിരഞ്ഞെടുപ്പാണെങ്കിൽ പാർട്ടി എന്നെ തീർച്ചയായും മത്സരിപ്പിക്കും': കെ. മുരളീധരൻ

Last Updated:

'ചെറുപ്പക്കാർക്കായി മാറിക്കൊടുക്കുന്നു. 2026 ൽ നിയമസഭയിൽ മത്സരിക്കില്ല. എല്ലാവരും പറയുന്നത് കേട്ട് എടുത്തുചാടാനില്ല'

തിരുവനന്തപുരം: തോൽവി മുന്നിൽക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കിൽ അവിടെ പാർട്ടി തന്നെ തീർച്ചയായും മത്സരിപ്പിക്കുമെന്ന് കെ മുരളീധരൻ. 'ചെറുപ്പക്കാർക്കായി മാറിക്കൊടുക്കുന്നു. 2026 ൽ നിയമസഭയിൽ മത്സരിക്കില്ല. എല്ലാവരും പറയുന്നത് കേട്ട് എടുത്തുചാടാനില്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം. നോമിനി രാഷ്ട്രീയം ഗുണം ചെയ്യില്ല. നേമത്തും തൃശൂരും പോലെ ഇനി മത്സരിക്കാനില്ല. പാലക്കാട് മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. കെപിസിസി നേതൃത്വത്തിൽ നിന്ന് ആരും പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെട്ടില്ല'- മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തന്നെക്കാൾ മികച്ചവരാണ് പാർട്ടിയിലെ മറ്റു നേതാക്കൾ. അവരെല്ലാം ഇപ്പോൾ കെ മുരളീധരനെക്കാളും മേലേയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് കെ സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
പൂരം കലങ്ങി എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതെന്നും സഭയിൽ പറഞ്ഞതിന് വിരുദ്ധമായാണ് അദ്ദേഹം കോഴിക്കോട് പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.
പാലക്കാട് ബിജെപിയെ ജയിപ്പിക്കാനാണ് മുഖ്യമന്ത്രിയ്ക്ക് അജണ്ടയെന്ന് ആരോപിച്ച കെ മുരളീധരൻ പൂരം കലക്കിയതിൽ ജുഡീഷ്യൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പൂരം വീണ്ടും ചർച്ചയാക്കിയത് സിപിഎം - ബിജെപി ഡീലിന്റെ ഭാഗമാണ്. ലോക്സഭക്ക് പിന്നാലെ നിയമസഭയിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള അവസരം മുഖ്യമന്ത്രി ഉണ്ടാക്കുകയാണ്. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് താനാണ്. താൻ 36,000 വോട്ടുപിടിച്ചത് കൊണ്ടാണ് ബിജെപി വിജയിക്കാതിരുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തോൽവി മുന്നിൽക്കാണുന്ന തിരഞ്ഞെടുപ്പാണെങ്കിൽ പാർട്ടി എന്നെ തീർച്ചയായും മത്സരിപ്പിക്കും': കെ. മുരളീധരൻ
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement