കേരളാ സ്റ്റോറി; രൂപതകളുടെ ആഭിമുഖ്യത്തിൽ പ്രദർശനം തുടരുന്നു; തലശ്ശേരി രൂപതയും പ്രദർശിപ്പിക്കും
- Published by:Sarika KP
- news18-malayalam
Last Updated:
കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.
കോഴിക്കോട്: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം 'ദ കേരള സ്റ്റോറി' കൂടുതൽ രൂപതകളിൽ പ്രദർശിപ്പിക്കാനൊരുങ്ങി കെസിവൈഎം . താമരശ്ശേരി, തലശ്ശേരി രൂപതകളാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.
വിവാദ ചിത്രം കേരള സ്റ്റോറി പുറത്തിറങ്ങിയപ്പോൾ മുതൽ ശക്തമായി എതിർക്കുന്ന ചില സംഘടിത കക്ഷികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടുതന്നെ ഈ സിനിമയ്ക്കും ഈ സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചുമാണ് തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം രംഗത്ത് എത്തിയത്. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കും. ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രം. എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നാണ് കെ.സി.വൈ.എം. പറയുന്നത്. ഇടുക്കി രൂപത കാണിച്ച മാതൃക തുടരാൻ തലശ്ശേരി രൂപതയും തീരുമാനിക്കുകയായിരുന്നു. 208 ഇടവകകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തലശ്ശേരി കെ.സി.വൈ.എം. തീരുമാനം.
advertisement
അതേസമയം താമരശ്ശേരി രൂപതയും. രൂപതയ്‌ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലും ചിത്രം പ്രദർശിപ്പിച്ചു . പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നൽകിയാണ് ചിത്രം പ്രദർശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thalassery,Kannur,Kerala
First Published :
April 09, 2024 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളാ സ്റ്റോറി; രൂപതകളുടെ ആഭിമുഖ്യത്തിൽ പ്രദർശനം തുടരുന്നു; തലശ്ശേരി രൂപതയും പ്രദർശിപ്പിക്കും