advertisement

Covid 19 | മുഖ്യമന്ത്രിയുടേത് കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ

Last Updated:

'ഏപ്രിൽ നാലിന് ധർമടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു'- വി മുരളീധരൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തി. കോവിഡ് പോസിറ്റീവായ മകൾ താമസിച്ച വീട്ടിൽനിന്ന് നിരവധി പേരെ കൂട്ടി പ്രകടനമായി മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയെന്നാണ് മുരളീധരൻ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനയും വിവാദത്തിലായിട്ടുണ്ട്. പോസിറ്റീവായി പത്ത് ദിവസത്തിന് ശേഷമാണ് പരിശോധന നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ പരിശോധന നടത്തിയത് ഏഴാം ദിവസത്തിൽ ആണ്. എന്നാൽ രോഗ ബാധ ഏപ്രിൽ നാല് മുതൽ ഉണ്ടെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഏപ്രിൽ നാല് കണക്കാക്കിയാണ് പരിശോധന നടത്തിയതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കുന്നു.
കേന്ദ്രസഹമന്ത്രി വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കോവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് പിണറായി വിജയൻ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നത്.....
ഏപ്രിൽ നാലിന് ധർമടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു....
രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര...
കോവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയിൽ നിന്നുള്ള മടക്കവും ആഘോഷമാക്കി...
advertisement
കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്.
കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്.....
മുഖ്യമന്ത്രി കോവിഡ് മുക്തനായി ആശുപത്രി വിട്ടു
കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം മുഖ്യമന്ത്രി കണ്ണൂർ പിണറായിയിലെ വീട്ടിലേക്കു പോയി. മുഖ്യമന്ത്രി ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്തത്. ഈ മാസം എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
advertisement
ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. യമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ ആറിന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റും ബേപ്പൂരിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ മുഹമ്മദ് റിയാസ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
advertisement
 മകൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം കണ്ടെത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 | മുഖ്യമന്ത്രിയുടേത് കോവിഡ് പ്രോട്ടോകോൾ ലംഘനമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ
Next Article
advertisement
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
  • വിവാഹവേദിയിൽ വരന്റെ മുത്തശ്ശി സ്പാർക്കിൾ ഗൺ പൊട്ടിച്ചതോടെ അതിഥികൾ ജീവനുംകൊണ്ടോടി

  • വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച് ചിരിയും ആശങ്കയും സൃഷ്ടിച്ചു, സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാകുന്നു

  • തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല

View All
advertisement