തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. 814 പേരാണ് ഇന്ന്
കോവിഡിൽ നിന്ന് രോഗമുക്തി നേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം
അറിയിച്ചത്.
1061 സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 73 കോവിഡ് കേസുകളുടെ ഉറവിടമറിയില്ല. 18
ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അഞ്ചു പേരാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി (68), കണ്ണൂര്‍ തലമുണ്ടയിലെ സജിത്ത് (40), തിരുവനനന്തപുരം ഉച്ചക്കട ഗോപകുമാരന്‍ (60), എറണാകുളം എളമക്കര പി.ജി. ബാബു (60), ആലപ്പുഴ പൂച്ചാക്കല്‍ സുധീര്‍ (63) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
അതേസമയം, അഞ്ചു ജില്ലകളിൽ ഇന്നുമാത്രം 100ലധികം രോഗബാധിതർ ഉണ്ട്. തിരുവനന്തപുരം - 289, മലപ്പുറം -
142, കോഴിക്കോട് - 149, കാസർകോട് - 168, പാലക്കാട് - 123. കൂടുതല്‍ രോഗമുക്തി തിരുവനന്തപുരം ജില്ലയിലാണ് 150. കഴിഞ്ഞ 24 മണിക്കൂറിനകം 27,608 സാമ്പിളുകള്‍ പരിശോധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.