കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം തിരുവഞ്ചൂർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തിരുവഞ്ചൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,
'പ്രിയമുള്ളവരെ, ഇന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.'
അതേസമയം, എത്രയും പെട്ടെന്ന് അസുഖം മാറി സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.