തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പ്രവേശിച്ചു.
തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി മുൻ അധ്യക്ഷനുമായിരുന്ന വി എം സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് വി എം സുധീരൻ,
You may also like:മര്യാദയില്ലാത്ത ഒരു പൂച്ച; വിശന്നപ്പോൾ എടുത്തുതിന്നത് ഉടമസ്ഥന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്, എന്നിട്ട് ഒരു അട്ടഹാസവും [NEWS]Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു [NEWS] ജയിലിൽ പരീക്ഷാകേന്ദ്രം ഒരുക്കി കണ്ണൂർ സർവ്വകലാശാല; ജയിലിൽ പരീക്ഷാകേന്ദ്രം കോവിഡ് പശ്ചാത്തലത്തിൽ [NEWS]
കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവഞ്ചൂരുമായി വി എം സുധീരൻ സമ്പർക്കം പുലർത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുധീരനും കോവിഡ് സ്ഥിരീകരിച്ചത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഇരുവരും അടുത്തടുത്ത് ആയിരുന്നു ഇരുന്നത്.
അതേസമയം, പ്രശസ്ത കവയിത്രി സുഗതകുമാരി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.