തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, പാപ്പനംകോട് ഡിപ്പോകളിലെ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബസുകളിൽ പ്രത്യേക ക്യാബിൻ നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്.
പാപ്പനംകോട്, ആലുവ, എടപ്പാൾ അടക്കമുള്ള അഞ്ച് വർക് ഷോപ്പുകളിലാണ് ക്യാബിൻ നിർമ്മാണം നടക്കുന്നത്. 300 ഓളം കെ എസ് ആർ ടി സി ബസുകളിലാണ് പ്രത്യേക ക്യാബിൻ നിർമ്മിക്കുക.
ഇതിൽ 120 ബസുകളിലെ നിർമാണം നടക്കുന്നത് പാപ്പനംകോട് വർക് ഷോപ്പിലാണ്. ഇതിനകം എട്ട് ബസ്സുകളിൽ നിർമാണം പൂർത്തിയായി കഴിഞ്ഞു. 5000 രൂപയാണ് ഒരു ബസ്സിൽ ക്യാബിൻ ഒരുക്കാൻ വേണ്ടി വരുന്ന ചെലവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.