advertisement

തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്; മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നൂറോളം പേര്‍ രാജിവച്ചു

Last Updated:

കൊല്ലം കടയ്ക്കലിൽ 700ലേറെ പേര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുമുള്ള ഈ കൊഴിഞ്ഞുപോക്ക് പാര്‍ട്ടി നേതൃത്വത്തിന് കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്

സിപിഐ
സിപിഐ
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര്‍ പാർട്ടി വിട്ടു. ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് രാജി.
സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കല്‍ കുമാറിനെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രദേശത്തുനിന്ന് മാത്രം നാല്‍പതോളം അംഗങ്ങള്‍ രാജിവച്ചത്. മീനാങ്കല്‍ എ ബ്രാഞ്ച്, ബി ബ്രാഞ്ച് എന്നിവയില്‍ അംഗങ്ങളായ 40 പേരാണ് രാജി നല്‍കിയത്. ഇതുകൂടാതെ പ്രദേശത്തെ എഐടിയുസി ചുമട്ടുതൊഴിലാളി യൂണിയനില്‍പ്പെട്ട 30 പേരോളം രാജി നല്‍കി. ഇതോടൊപ്പം എഐഎസ്എഫ്, എഐവൈഎഫ്, മഹിളാ ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളില്‍ നിന്നും രാജികള്‍ തുടരുകയാണ്.
advertisement
കൊല്ലം കടയ്ക്കലിൽ 700ലേറെ പേര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുമുള്ള ഈ കൊഴിഞ്ഞുപോക്ക് പാര്‍ട്ടി നേതൃത്വത്തിന് കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. അതേസമയം കൊല്ലത്തെ കൂട്ടരാജിയില്‍ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. രാജി വെച്ചവരെ തിരിച്ച് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. സി പി ഐ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്.
Summary: Following the mass resignation in the Kollam district, the CPI is facing an exodus in Thiruvananthapuram as well. Around a hundred people have quit the party from the Thiruvananthapuram district in protest against the expulsion of Meenankal Kumar. The resignations are from the Aryanad and Meenankal branch units.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്; മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നൂറോളം പേര്‍ രാജിവച്ചു
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement