advertisement

തിരുവനന്തപുരത്ത് പന്ന്യൻ; വയനാട്ടിൽ ആനിരാജ; തൃശൂരിൽ സുനിൽകുമാര്‍; CPI സ്ഥാനാർഥികളിൽ ധാരണ

Last Updated:

തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലകളില്‍ നിന്നും അതാത് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെയും വയനാട്ടിൽ ആനിരാജയെയും തൃശൂരിൽ വി എസ് സുനിൽകുമാറിനെയും മാവേലിക്കരയിൽ സി എ അരുൺകുമാറിനെയും മത്സരിപ്പിക്കാൻ സിപിഐയിൽ ധാരണ. വെള്ളിയാഴ്ച ജില്ല കമ്മിറ്റികൾ ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകും. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി ആര്‍ അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനമായത്.
തിരുവനന്തപുരത്ത് ഇന്നുചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ജില്ലകളില്‍ നിന്നും അതാത് സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു. അതിനനുസരിച്ച് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്.
സിപിഎം സ്ഥാനാർഥികളുടെ സാധ്യതാപട്ടികക്ക് ഇന്നലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരമായിരുന്നു. പൊന്നാനിയിൽ മുസ്ലിം ലീഗ് മുൻ നേതാവ്‌ കെ എസ് ഹംസ, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, വടകരയിൽ കെ കെ ശൈലജ, ആറ്റിങ്ങലിൽ വി ജോയ്, എറണാകുളത്ത് കെ ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എ എം ആരിഫ്, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും.
advertisement
കണ്ണൂർ- എം വി ജയരാജൻ, കാസർഗോഡ് -എം വി ബാലകൃഷ്ണൻ, മലപ്പുറം -ഡി വൈ എഫ് ഐ നേതാവ് വി വസീഫ്, പാലക്കാട് - എ വിജയരാഘവൻ, ആലത്തൂർ - കെ രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും. 27ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് പന്ന്യൻ; വയനാട്ടിൽ ആനിരാജ; തൃശൂരിൽ സുനിൽകുമാര്‍; CPI സ്ഥാനാർഥികളിൽ ധാരണ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement