'ശരിക്കും പറയാന്‍ പാടില്ലാത്തതാണ്‌, സ്പീക്കർ വരുമോ?’: ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ ചെവിയിൽ പറഞ്ഞത് പുറത്ത്

Last Updated:

എം എം മണിയുടെ പരാമർശം വിവാദമാകുകയും പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഉദ്യോഗസ്ഥനോട് ഇ കെ വിജയൻ ഇങ്ങനെ പറഞ്ഞത്. ഈ സമയം സഭ നിയന്ത്രിച്ചിരുന്നത് സ്പീക്കർ പാനലിലുള്ള ഇ കെ വിജയനായിരുന്നു

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരെ എം എം മണി നിയമസഭയിൽ നടത്തിയ പരാമർശം പറയാൻ പാടില്ലാത്തതെന്ന് ആ സമയം സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ എംഎൽഎ പറയുന്നതിന്റെ വിഡിയോ പുറത്തുവന്നു. എം എം മണിയുടെ പരാമർശം വിവാദമാകുകയും പ്രതിഷേധവുമായി എഴുന്നേറ്റ പ്രതിപക്ഷാംഗങ്ങൾ ബഹളമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഉദ്യോഗസ്ഥനോട് ഇ കെ വിജയൻ ഇങ്ങനെ പറഞ്ഞത്.
സ്പീക്കർ സഭാ ഹാളിന് പുറത്തേക്കു പോയപ്പോഴാണ് ഇ കെ വിജയനെ ചുമതല ഏൽപിച്ചത്. സ്പീക്കര്‍ പാനലിലുള്ളയാളാണ് ഇ കെ വിജയന്‍. ‘ശരിക്കും പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കർ ഉടനെ വരുമോ?’ - സമീപത്തു നിൽക്കുന്ന ഉദ്യോഗസ്ഥനോട് ഇ കെ വിജയൻ ഇപ്രകാരം ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്. നാദാപുരത്തുനിന്നുള്ള സിപിഐ എംഎൽഎയാണ് ഇ കെ വിജയൻ.
advertisement
എന്നാൽ, മണി പറഞ്ഞതിൽ പിശകുണ്ടോ എന്നു പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇ കെ വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കർ വരുന്നുണ്ടോ എന്നാണ് സെക്രട്ടറിയോടു ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗിക്കുന്നവരാണ് ഔചിത്യം തീരുമാനിക്കേണ്ടത്. സംസാരത്തിൽ നാട്ടുഭാഷകളും ഘടകമാകാം. പരാതിയുണ്ടെങ്കിൽ പരിശോധിച്ച് പിന്നീട് റൂളിങ് നടത്താനേ സ്പീക്കർക്ക് സാധിക്കൂവെന്നും ഇ കെ.വിജയൻ ചൂണ്ടിക്കാട്ടി.
advertisement
advertisement
വ്യാഴാഴ്ച ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല’- ഭർത്താവായ ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമർശിച്ച് എം എം മണി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശരിക്കും പറയാന്‍ പാടില്ലാത്തതാണ്‌, സ്പീക്കർ വരുമോ?’: ചെയറിലുണ്ടായിരുന്ന ഇ കെ വിജയൻ ചെവിയിൽ പറഞ്ഞത് പുറത്ത്
Next Article
advertisement
'കായിക മത്സരങ്ങൾക്കായിരിക്കണം മുൻഗണന'; മെസിയുടെ പരിപാടിയിലെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ച് ബൈച്ചുങ് ബൂട്ടിയ
'കായിക മത്സരങ്ങൾക്കായിരിക്കണം മുൻഗണന'; മെസിയുടെ പരിപാടിയിലെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ച് ബൈച്ചുങ് ബൂട്ടിയ
  • ബൈച്ചുങ് ബൂട്ടിയ മെസിയുടെ പരിപാടിയിലെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ച് കായികത്തിന് മുൻഗണന ആവശ്യപ്പെട്ടു

  • രാഷ്ട്രീയ പ്രസംഗങ്ങൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും പകരം കായിക മത്സരങ്ങൾക്കും കളിക്കാർക്കും മുൻഗണന വേണം

  • കൊൽക്കത്തയിലെ മെസിയുടെ പരിപാടിയിൽ രാഷ്ട്രീയ ഇടപെടലും മോശം മാനേജ്മെന്റും ആരാധകരെ നിരാശരാക്കി

View All
advertisement