തമ്മിലടി; സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു
Last Updated:
ആലപ്പുഴ: മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തെ തമ്മിലടി പരിഹരിക്കുന്നതിന്റെ ഭാഗമായി സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. സംഘടനാ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംഘടനാ വിരുദ്ധമായി രൂപീകരിച്ച താത്കാലിക കമ്മിറ്റി പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം പാർട്ടി വിട്ടുപോകുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് തീരുമാനം.
ആലപ്പുഴയിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ചാരുംമൂട് ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഒടുവിൽ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി കമ്മിറ്റി തന്നെ പിരിച്ചുവിടുന്ന സ്ഥിതിയിലെത്തിയത്. സജിചെറിയാൻ ജില്ലാ സെക്രട്ടറി ആയിരിക്കെ സംഘടനാ വിരുദ്ധമായി ഇടപെട്ടുകൊണ്ട് 15അംഗ താത്കാലിക കമ്മിറ്റിയെ നിയമിച്ചു എന്നതായിരുന്നു വിമർശനം. ഇതേ തുടർന്ന് കഴിഞ്ഞ ഡിവൈഎഫ്ഐ, എസ്എഫ്ഐ സമ്മേളനങ്ങളിൽ നിന്നും 36 പേർ ഇറങ്ങിപ്പോയിരുന്നു. കൂടുതൽ പേർ പാർട്ടി വിട്ടുപോകുമെന്ന സാഹചര്യം വന്നപ്പോഴാണ് പ്രശ്ന പരിഹാരത്തിനായി കോടിയേരി തന്നെ നേരിട്ടെത്തിയത്.
advertisement
'വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം, പുറംലോകം അറിയരുത്' സന്ദീപാനന്ദ ഗിരിക്കെതിരെ ആരോപണം
നിലവിലെ താത്കാലിക കമ്മിറ്റി പിരിച്ചുവിട്ടതോടൊപ്പം സമ്മേളനത്തിന് മുൻപുണ്ടായിരുന്ന 21 അംഗ കമ്മിറ്റിക്ക് ചുമതല തിരിച്ചുനൽകി. ഡിവൈഎഫ്ഐ- എസ്എഫ്ഐ സമ്മേളനങ്ങളിൽ നിന്നും ഇറങ്ങിപ്പോയ 36 പേരെ പുറത്താക്കണമെന്ന തീരുമാനവും റദ്ദാക്കി. എംകെ അലിയാരാണ് പുതിയ ഏരിയ സെക്രട്ടറി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയതോടെ ഇടഞ്ഞുനിന്നിരുന്ന ടി കെ ദേവകുമാറിന് കയർ കോർപറേഷൻ ചെയർമൻ സ്ഥാനവും നൽകി. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന താക്കീതാണ് അംഗങ്ങൾക്ക് കോടിയേരി നൽകിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2018 6:59 AM IST


