തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ (KT Jaleel)എംഎല്‍എയെ തള്ളി സിപിഎം. ജലീലിന്റേത് സിപിഎം നിലപാടല്ലെന്നും ഇന്ത്യയെ സംബന്ധിച്ചും കശ്മീരിനെയും സംബന്ധിച്ചും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നുമാണ് മന്ത്രി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അല്ലാതെ വരുന്നതൊന്നും പാർട്ടി നിലപാടല്ല. ജലീൽ എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ജലീലിനോട് ചോദിക്കണണമെന്നുമായിരുന്നു മന്ത്രി കണ്ണൂരിൽ പറഞ്ഞത്.
ഇത് മൂന്നാം തവണയാണ് ജലീലിനെ സിപിഎം തള്ളിപ്പറയുന്നത്. നേരത്തേ മലപ്പുറം എആർ സഹകരണ ബാങ്കിനെതിരായ ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം വേണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. ഇഡിക്കെതിരായ സിപിഎമ്മിന്റെ പൊതുനിലപാടിനെതിരായ ജലീലിന്റെ ആവശ്യത്തിൽ മുഖ്യമന്ത്രി തന്നെ നീരസം പ്രകടിപ്പിച്ചിരുന്നു.
Also Read- ഹൈബി ഈഡനെതിരായ സോളര്‍ പീഡനക്കേസിൽ തെളിവില്ല; കേസ് CBI അവസാനിപ്പിക്കുന്നു
പിന്നീട്, മന്ത്രിയായിരിക്കേ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ച വാർത്ത പുറത്തു വന്നപ്പോഴും സിപിഎം ജലീലിനെ തള്ളിപ്പറഞ്ഞു.
Also Read- കോഴിക്കോട് സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ഏറ്റവും ഒടുവിലായി ആസാദ് കാശ്മീർ പരാമർശത്തിലും ജലീലിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് പാർട്ടി. തുടർച്ചയായി സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്ന കെ ടി ജലീലിന്റെ ഇടപെടലുകളിൽ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. ഒപ്പം കൂടി 16 വർഷം കഴിഞ്ഞിട്ടും ജലീലിന് പാർട്ടിയുടെ നയസമീപനം മനസ്സിലായിട്ടില്ലെന്ന് സിപിഎമ്മിൽ വിമർശനമുണ്ട്.
Also Read- 'ആസാദ് കാശ്മീർ' പരാമർശം; കെ ടി ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി
അതേസമയം, ജലീലിന്റെ ആസാദ് കാശ്മീർ പരാമർശത്തിൽ എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. കൂടാതെ ഡൽഹിയിലും ജലിലീനെതിരെ പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജിഎസ് മണിയാണ് ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kashmir, Kt jaleel, KT Jaleel controversy