ഹൈബി ഈഡനെതിരായ സോളര്‍ പീഡനക്കേസിൽ തെളിവില്ല; കേസ് CBI അവസാനിപ്പിക്കുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി: ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സിബിഐ അവസാനിപ്പിക്കുന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ സിബിഐ റിപ്പോർട്ട് നല്‍കി. തെളിവ് നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എംഎൽഎ ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയില്‍ സമർപ്പിച്ചത്. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കേരള പൊലിസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എംപിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. തെളിവ് ലഭിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്. അതേസമയം മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2022 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹൈബി ഈഡനെതിരായ സോളര്‍ പീഡനക്കേസിൽ തെളിവില്ല; കേസ് CBI അവസാനിപ്പിക്കുന്നു