'ശബരിമല പോരാട്ട നായിക' എന്ന തലക്കെട്ടോടെ ബിന്ദു അമ്മിണി LDF സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചാരണം; സിപിഎം പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
റാന്നി പഞ്ചായത്ത് 20-ാം വാർഡിൽ ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്
പത്തനംതിട്ട: ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് സിപിഎം പരാതി നൽകി. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് കളക്ടർക്ക് പരാതി നൽകിയത്. റാന്നി പഞ്ചായത്ത് 20-ാം വാർഡിൽ ബിന്ദു അമ്മിണി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതായിട്ടാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നത്. 'ശബരിമല പോരാട്ട നായിക' എന്ന തലക്കെട്ടോടെയാണ് കാർഡ് പ്രചരിക്കുന്നത്.
നേരത്തെ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പമ്പാനദിക്കരയില്‍ നടത്താനിരിക്കുന്ന സംഗമത്തില്‍ പോലും പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്ത്രീകളെ പ്രതിനിധികളായി പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നത് ദുഖകരമാണെന്നും സ്ത്രീ എന്ന നിലയില്‍ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും ബിന്ദു അമ്മിണി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ പറഞ്ഞിരുന്നു.
സുപ്രീംകോടതിയുടെ ഐതിഹാസികമായ ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടര്‍ന്ന് അവിടെ ദര്‍ശനം നടത്താന്‍ കഴിഞ്ഞ ഭാഗ്യവതികളില്‍ ഒരാളാണ് താനെന്നും തന്നെപ്പോലെ ശബരിമല ദര്‍ശനം നടത്താനാഗ്രഹിക്കുന്ന യുവതികള്‍ കേരളത്തിനകത്തും പുറത്തുമുണ്ടെന്നും ബിന്ദു അമ്മിണി പറയുന്നു.
advertisement
Summary: The CPM lodged a complaint with the Pathanamthitta District Collector regarding the fake propaganda that Bindu Ammini is an LDF candidate. Pathanamthitta District Secretary Raju Abraham filed the complaint with the Collector. The false campaign being spread on social media claims that Bindu Ammini is contesting as the LDF candidate in the 20th ward of Ranni Panchayat. The circulated graphic card is headlined as 'Sabarimala Protest Heroine'.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
November 21, 2025 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല പോരാട്ട നായിക' എന്ന തലക്കെട്ടോടെ ബിന്ദു അമ്മിണി LDF സ്ഥാനാർത്ഥിയെന്ന വ്യാജ പ്രചാരണം; സിപിഎം പരാതി നൽകി


