കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്‌തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
- Published by:Arun krishna
- news18-malayalam
Last Updated:
ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകൾ ലഭിക്കാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് എ സി മൊയ്‌തീൻ ഇഡിയെ അറിയിച്ചു.
കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റർ ചെയ്‌ത കേസിൽ എ സി മൊയ്‌തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് എത്തുമ്പോൾ ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകൾ ലഭിക്കാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് എ സി മൊയ്‌തീൻ ഇഡിയെ അറിയിച്ചു. കേസിൽ ഇന്നലെ പ്രതികളായ ബിജു കരിമീനെയും പിപി കിരണിനെയും അനിൽ സേട്ടിനെയും ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്‍റെ വീട്ടില്‍ കഴിഞ്ഞാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. 23 മണിക്കൂറോളം നീണ്ട റെയ്ഡില്‍ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും പേരിലുള്ള അക്കൗണ്ടുകൾ ഇഡി പരിശോധിച്ചിരുന്നു. ഇതേത്തുടർന്ന് 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തപാല്‍ മാര്‍ഗം നോട്ടീസയച്ചത്.
advertisement
കരുവന്നൂർ സഹകരണ ബാങ്കില്‍നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 31, 2023 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്‌തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല