സിപിഎം നേതാവ് ചിന്താ ജെറോമിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
ന്യൂസ് 18 കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചർച്ച ഗോദ കഴിഞ്ഞ് അമ്മയുമൊത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോമിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി. കൊല്ലം തിരുമുല്ലാവാരം ബീച്ചിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനം ചിന്തയെ ഇടിച്ചത്. പരിക്കേറ്റ ചിന്തയെ കൊല്ലം എൻഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂസ് 18 കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചർച്ച ഗോദ കഴിഞ്ഞ് അമ്മയുമൊത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനം ഇടിച്ചെന്ന് കാട്ടി ചിന്താ ജെറോം പോലീസില്‍ പരാതി നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Apr 13, 2024 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം നേതാവ് ചിന്താ ജെറോമിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പരാതി







