advertisement

മകന്റെ അസുഖം മാറാൻ കൗമാരക്കാരിയായ മകളെ കുരുതി കൊടുത്ത 35 കാരിയും മന്ത്രവാദിയും അറസ്റ്റിൽ

Last Updated:

കൗമാരക്കാരിയായ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

News18
News18
റാഞ്ചി: 13കാരിയെ കുരുതി കൊടുത്ത സംഭവത്തിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് നടുങ്ങിക്കുന്ന സംഭവം. കൗമാരക്കാരിയായ പെൺകുട്ടിയെ പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അമ്മ രേഷ്മി ദേവി (35), മന്ത്രവാദിനിയായ ശാന്തി ദേവി, റാം എന്നിവരാണ് അറസ്റ്റിലായത്. ഇളയ മകന്റെ അസുഖം ഭേദമാക്കുന്നതിന് രേഷ്മി ദേവി സ്ഥിരമായി മന്ത്രവാദിയെ സന്ദർശിച്ചിരുന്നു. കുട്ടിയുടെ അസുഖം മാറുന്നതിന് കന്യകയായ പെൺകുട്ടിയെ കുരുതി കൊടുക്കണമെന്ന് ഈ സ്ത്രീ നിർദേശിച്ചിരുന്നു.
തന്റെ സ്വന്തം മകളെ കൊലപ്പെടുത്താൻ യുവതി തീരുമാനിച്ചു. മാർച്ച് 24-ന് ദുർഗാഷ്ടമി രാത്രിയിൽ ശാന്തി ദേവിയുടെ വീട്ടിൽവച്ച് രേഷ്മിയും റാമും ചേർന്ന് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹത്തെ അതിക്രൂരമായി പരിക്കേൽപ്പിക്കുകയും രക്തമെടുക്കുകയും ചെയ്തു. തുടർന്ന് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകന്റെ അസുഖം മാറാൻ കൗമാരക്കാരിയായ മകളെ കുരുതി കൊടുത്ത 35 കാരിയും മന്ത്രവാദിയും അറസ്റ്റിൽ
Next Article
advertisement
32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചെടുത്ത് റോഡിലുപേക്ഷിച്ചു
  • മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 32കാരനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു

  • മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുത്ത് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉപേക്ഷിച്ചു

  • സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുമ്പോൾ പ്രദേശവാസികൾ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു

View All
advertisement