‘മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? കാണുന്നതും ഇ.ഡി ചോദ്യം ചെയ്യലുമായി യാതൊരു ബന്ധവുമില്ല'; എം.കെ കണ്ണൻ
- Published by:Sarika KP
- news18-malayalam
Last Updated:
തൃശൂർ രാമനിലയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയും എം കെ കണ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം സംസ്ഥാനസമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കണ്ണൻ. കൂടിക്കാഴ്ചയ്ക്ക് ഇ.ഡി ചോദ്യം ചെയ്യലുമായി ബന്ധമില്ലെന്ന് എം.കെ.കണ്ണൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് ബെനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നതിനായി എത്തിയപ്പോഴാണ് കണ്ണന്റെ പ്രതികരണം.
മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേന്നും മുഖ്യമന്ത്രിയെ കാണുന്നതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നുമാണ് എം.കെ.കണ്ണൻ കൂടിക്കാഴ്ചയെ പറ്റി പറഞ്ഞത്. പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘പാർട്ടിക്കാരനല്ലേ താനെന്നും പിന്നെ എന്തിനാണ് പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’ എന്നും കണ്ണൻ മറുപടി നൽകി.
തൃശൂർ രാമനിലയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയും എം കെ കണ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സർക്കാരിന്‍റെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തൃശൂരിൽ എത്തിയത്.
advertisement
കഴിഞ്ഞ തിങ്കളാഴ്ച എംകെ കണ്ണനെ ഇഡി ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നൽകി വിടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 29, 2023 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേ? കാണുന്നതും ഇ.ഡി ചോദ്യം ചെയ്യലുമായി യാതൊരു ബന്ധവുമില്ല'; എം.കെ കണ്ണൻ