News18 Malayalam
Updated: January 10, 2021, 5:08 PM IST
SKSSF
കോഴിക്കോട്: കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുമായി സമസ്ത സഹകരണം പാടില്ലെന്ന് ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് ആഹ്വാനം ഉയരുമ്പോള്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയെ പരിപാടിയില്‍ പങ്കെടുപ്പിച്ചു എസ്.കെ.എസ്.എഎസ്.എഫ്. കോഴിക്കോട് മുക്കത്ത് സംഘടിപ്പിച്ച മുന്നേറ്റയാത്രയുടെ സ്വീകരണത്തിലാണ് പി മോഹനന്‍ പങ്കെടുത്തത്. സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കവും പരിപാടിക്കുണ്ടായിരുന്നു.
'അസ്തിത്വം, അവകാശം: യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രക്ക് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണത്തിലാണ് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പങ്കെടുത്തത്. മതരാഷ്ട്രവാദികളാണ് രാജ്യം ഭരിക്കുന്നതെന്നും അവര്‍ക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും പി മോഹനന്‍ പറഞ്ഞു.
Also read
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് മുസ്ലീം ലീഗ്; മതനിരപേക്ഷ യാത്രയുമായി സാദിഖലി ശിഹാബ് തങ്ങൾ
ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനം മുസ്ലീം ജനവിഭാഗങ്ങളെ തീവ്രവാദികളായി മുദ്രകുത്താന്‍ സംഘടിതമായ ശ്രമം നടക്കുന്നതായി സിപിഎം ജില്ല സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. ഇന്ത്യയില്‍ രാജ്യം ഭരിക്കുന്നവര്‍ തന്നെയാണ് ഇതിനു മുന്‍കൈ എടുക്കുന്നതന്നും ഇന്ത്യയിലെ നൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നും ഭീകരവാദ സംഘടനകള്‍ നൂനപക്ഷങ്ങളുടെ പേരില്‍ രൂപംകൊണ്ടിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ജനിച്ചു വളര്‍ന്ന രാജ്യത്ത് തങ്ങള്‍ സുരക്ഷിതരല്ലന്ന ആശങ്കയും അരക്ഷിതാവസ്ഥയും ആണ് ഒറ്റപെട്ട ചില തീവ്രവാദ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നതിന് കാരണം. രാജ്യത്തെ മാതരാഷ്ട്രമാക്കാന്‍ സംഘ പരിവാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഇതിനെ തകര്‍ക്കാന്‍ രാഷ്ട്രീയം മറന്നു എല്ലാവരും ഒന്നാകണമെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
ഫാഷിസത്തെ നേരിടാന്‍ മതേതര കക്ഷികള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു. കാര്‍ഷിക ബില്ലിനെതിരെ ഇടത് വലത് മുന്നണികള്‍ ഒന്നായി നിന്ന് പ്രമേയം പാസ്സാക്കിയത് ഗ്ലാഘനീയമാണ്.രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവര്‍ക്കെതിരെ ജാഗ്രത വേണം. അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാഗത സംഘം ചെയര്‍മാന്‍ സലാം ഫൈസി മുക്കം അധ്യക്ഷനായി.
മുഖ്യമന്ത്രിയുടെ കേരളപര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാവ് ആലിക്കുട്ടി മുസ്ല്യാരെ ലീഗ് നേതൃത്വം വിലക്കിയത് ഏറെ വിവാദമായിരുന്നു. സര്‍ക്കാറിനെ പിന്തുണച്ച് ഉമര്‍ഫൈസി നടത്തിയ പ്രസ്താവനക്കെതിരെയും ലീഗ് രംഗത്തുവന്നിരുന്നു. സമസ്ത നേതാക്കള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമായി സഹകരിക്കരുതെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങള്‍ ശക്തമായി ആവശ്യപ്പെടുമ്പോഴാണ് എസ്.കെ.എസ്.എസ്.എഫ് പരിപാടിയിലെ പി മോഹനന്റെ പങ്കാളിത്തം. സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് എസ്.കെ.എസ്.എസ്.എഫ്.
Published by:
user_49
First published:
January 10, 2021, 5:07 PM IST