ജമാഅത്തെ ഇസ്ലാമി കൊടുത്ത പട്ടികയിലെ സ്ഥാനാർത്ഥികൾ യുഡിഎഫിൽ ഉണ്ടെന്ന് എ വിജയരാഘവൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഇതിന് ഏറ്റവും വലിയ ഉദാഹരണം വേങ്ങരയിലെ സ്ഥാനാർത്ഥി കെ എം ഷാജി ആണെന്നും എ വിജയരാഘവൻ
യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം വീണ്ടും ചർച്ചയാക്കി സിപിഎം. ജമാഅത്തെ ഇസ്ലാമി ബന്ധം മറയ്ക്കാൻ യുഡിഎഫ് ഡീൽ ആരോപണം ഉന്നയിക്കുമ്പോൾ എൽഡിഎഫ് മൗനം പാലിക്കുകയാണെന്ന ബിജെപി വിമർശനത്തിന് പിന്നാലെയാണ് ആരോപണം ഉന്നയിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി പറഞ്ഞ ആളുകളെ കോൺഗ്രസും ലീഗും സ്ഥാനാർത്ഥികളാക്കി എന്ന് സിപിഎം പി ബി അംഗം എ വിജയരാഘവൻ ന്യൂസ് 18നോട് പറഞ്ഞു. യുഡിഎഫിന്റെ പട്ടിക പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണം വേങ്ങരയിലെ സ്ഥാനാർത്ഥി കെ എം ഷാജി ആണെന്നും എ വിജയരാഘവൻ പറഞ്ഞു.
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ എം ഷാജി ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരകനാണ്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ബന്ധം തുറന്നു കാണിക്കുന്നതിൽ എൽഡിഎഫ് പിന്നോട്ട് പോയിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. ഒരുതവണ പറഞ്ഞു അതിൽ നിന്ന് പിന്നോട്ടു മാറാൻ എൽഡിഎഫ് ഉദ്ദേശിക്കുന്നില്ല.
advertisement
ഭൂരിപക്ഷ വർഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗീയതയും യുഡിഎഫ് താലോലിക്കുന്നതിനു തുല്യമാണ് ജമാഅത്തെ ഇസ്ലാമി ബന്ധമെന്നും വിജയരാഘവൻ പറഞ്ഞു.
Summary: CPM Politburo member A. Vijayaraghavan has intensified the attack against the UDF, alleging that the opposition front has fielded candidates recommended by Jamaat-e-Islami. Speaking to the media, he claimed that the UDF's alliance with religious extremist ideologies is evident from their candidate selection for the 2026 Assembly elections.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 26, 2026 4:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജമാഅത്തെ ഇസ്ലാമി കൊടുത്ത പട്ടികയിലെ സ്ഥാനാർത്ഥികൾ യുഡിഎഫിൽ ഉണ്ടെന്ന് എ വിജയരാഘവൻ









