ബിജെപി സീൽ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനെയും പോലീസിനെയും വിമർശിച്ച് പിണറായി വിജയൻ
- Published by:Rajesh V
- news18-malayalam
Last Updated:
പോലീസ് ഇപ്പോൾ തന്റെ നിയന്ത്രണത്തിലല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസൃതമാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു
‘ബിജെപി സീൽ’ വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഇമെയിലിനൊപ്പം ബിജെപി സീൽ ഉള്ള കത്ത് ഉൾപ്പെടുത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ സംസ്ഥാന പോലീസ് നടപടികൾ സ്വീകരിക്കുന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചു.
പോലീസ് ഇപ്പോൾ തന്റെ നിയന്ത്രണത്തിലല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസൃതമാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. ബിജെപി സീലുള്ള കത്തയച്ച നടപടി ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് പിണറായി പറഞ്ഞു.
'തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ അറിയിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീൽ അതിനകത്ത് ഉണ്ടാവുക എന്നത് അവിശ്വസനീയമായ കാര്യമാണ്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് സംഭവിച്ച കൈപ്പിഴയായി ഇതിനെ കാണാൻ സാധിക്കുമോ? ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥർ നോക്കേണ്ടതല്ലേ, തെറ്റായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചിരിക്കുന്നത്. ആ അന്വേഷണത്തിന്റെ കാര്യങ്ങൾ നാടിന് അറിയണം,' - പിണറായി പറഞ്ഞു.
advertisement
Summary: Kerala Chief Minister Pinarayi Vijayan has criticized the Election Commission following a major controversy where an official email sent by the commission allegedly contained a BJP seal. Speaking in Kochi, the CM termed the incident "unbelievable" and a serious lapse in official protocol.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 26, 2026 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി സീൽ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷനെയും പോലീസിനെയും വിമർശിച്ച് പിണറായി വിജയൻ









