Farm Laws Rolled Back: 'കർഷകർ മോദിയെ പാഠം പഠിപ്പിച്ചു'; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ സിപിഎം പ്രതികരണം
- Published by:Rajesh V
- news18-malayalam
Last Updated:
ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഭീരുത്വത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാതെ കര്‍ഷകരുടെ താൽപര്യം സംരക്ഷിക്കാനല്ലെന്നും എളമരം കരീം എം പി പറഞ്ഞു
കാർഷിക നിയമങ്ങൾക്കെതിരായ (Farm Laws) ഐതിഹാസിക പോരാട്ടത്തിൽ അണിചേർന്ന ലക്ഷക്കണക്കിന്ന് കർഷകരെ (Farmers) അഭിനന്ദിച്ച് സിപിഎം (CPM). ഏകാധിപത്യം ഇവിടെ നടപ്പില്ല എന്ന പാഠം കർഷകർ മോദിയെ പഠിപ്പിച്ചുവെന്നും സമരത്തിനിടയിൽ രക്തസാക്ഷികളായവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും സിപിഎം വാർത്താകുറിപ്പിൽ പറഞ്ഞു.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരത്തിന്റെ വിജയമാണ് നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. നരേന്ദ്രമോദി സർക്കാരിന്റെ എല്ലാ ഹീനതന്ത്രങ്ങളേടയും അതിജീവിച്ചാണ് മൂന്ന് നിയമങ്ങളും പിൻവിക്കാനുള്ള തീരുമാനം കർഷകർ എടുപ്പിച്ചത്. ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഭീരുത്വത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാതെ കര്‍ഷകരുടെ താൽപര്യം സംരക്ഷിക്കാനല്ലെന്നും എളമരം കരീം എം പി പറഞ്ഞു. ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം തെരഞ്ഞെടുപ്പികള്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കഴിഞ്ഞ പാര്‍ലമെന്റ്-അസംബ്ലി ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കടുത്ത തിരിച്ചടിയുണ്ടായി. വരാന്‍ പോകുന്ന യുപി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് ഈ ഒളിച്ചോട്ടം. അല്ലാതെ കര്‍ഷകരുടെ താൽപര്യം സംരക്ഷിക്കാനല്ല'' - എളമരം കരീം പറഞ്ഞു.
advertisement
വെള്ളിയാഴ്ച ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. 2022 ആദ്യം പ്രധാന സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
advertisement
കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപത്തിന് പിന്നാലെ കർഷകരുടെ വിജയത്തെ അഭിനന്ദിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. ഡൽഹിയുടെ അതിർത്തികളിലും രാജ്യത്തുടനീളവും ഒരു വർഷത്തിലേറെയായി കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 19, 2021 1:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Farm Laws Rolled Back: 'കർഷകർ മോദിയെ പാഠം പഠിപ്പിച്ചു'; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ സിപിഎം പ്രതികരണം






