'വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യമിടുന്നു; ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല'; സിപിഎം സംഘടനാ റിപ്പോര്‍ട്ട്

Last Updated:

'രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. രണ്ടാം സർക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനം'

News18
News18
കൊല്ലം: വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യമിടുന്നെന്ന് സിപിഎം. ക്ഷേത്രങ്ങളിൽ എത്തുന്ന വിശ്വാസികളായ സ്ത്രീകളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മഹിളാ അസോസിയേഷന് ഈ മേഖലയിൽ കടന്നു ചെല്ലാൻ ആകുന്നില്ലെന്നും സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ വിമർശനം.
മധ്യവർഗത്തിലേക്ക് കൂടുതൽ കടന്നു ചെല്ലാനാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിൽ മധ്യവർഗം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം. നോക്കുകൂലി പോലുളള തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാൻ നടത്തിയ ഇടപെടൽ മധ്യവർഗത്തിൽ സ്വാധീനമുണ്ടാക്കി. എന്നാൽ ഈ മേഖലയിൽ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്നാണ്. സംഘടനാ റിപ്പോർട്ടിലെ വിലയിരുത്തൽ.
ബംഗാൾ പാഠമാകണം
തുടർച്ചയായി ഭരണം കിട്ടുമ്പോൾ ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചകൾ ഉണ്ടാകാതെ നോക്കണം. പാർട്ടി അധികാരകേന്ദ്രം എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
'പ്രതീക്ഷക്കൊത്ത് ഉയർന്നില്ല'
രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. സി പി എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് പരാമർശം. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചു. മന്ത്രിമാർക്ക് പ്രതിരോധിക്കാനായില്ലെന്നും വിമർശനം. രണ്ടാം സർക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനം.
advertisement
വീട്ടമ്മമാർക്ക് പെൻഷൻ
വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കുമെന്ന് സിപിഎം വികസന രേഖയില്‍ പറയുന്നു. പ്രകടനപത്രിയിലെ വാഗ്ദാനമായിരുന്നു ഇത്. ക്ഷേമ പെൻഷനും വർധിപ്പിക്കുമെന്നും കൃത്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ ഉറപ്പുനൽകുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യമിടുന്നു; ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല'; സിപിഎം സംഘടനാ റിപ്പോര്‍ട്ട്
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement