advertisement

ചെന്നൈയിൽ വിസിൽ പാടില്ലേ? ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് മത്സരത്തിലെ 'നിരോധന'ത്തിൽ പോലീസ് പറയുന്നത്

Last Updated:

നടൻ വിജയ് യുടെ ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വിസിൽ ആയതിനാൽ വഷയത്തിന് പെട്ടെന്നു തന്നെ രാഷ്ട്രീയമാനവും കൈവന്നു

Rapid Read
News18
News18
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന 2026 ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരമായ ന്യൂസിലൻഡ്-അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ ടീമുകളുടെ പ്രകടനത്തെക്കാളുപരി ചേപ്പോക്ക് സ്റ്റേഡിയത്തിൽ വിസിൽ നിരോധിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായത്. നടൻ വിജയ് യുടെ ടിവികെ (TVK) പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വിസിൽ ആയതിനാൽ വഷയത്തിന് പെട്ടെന്നു തന്നെ രാഷ്ട്രീയമാനവും കൈവന്നു. എന്നാൽ ചേപ്പോക്ക് സ്റ്റേഡിയത്തി വിസിൽ നിരോധിച്ചു എന്നവാർത്തകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചെന്നൈ സിറ്റി പോലീസ്.
സ്റ്റേഡിയത്തിൽ വിസിൽ നിരോധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അത്തരത്തിലുള്ള യാതൊരു നിരോധനവും നിലവിലില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കി. ചില കാണികൾ പോലീസ് വിസിലുകൾ പിടിച്ചെടുക്കുന്നത് കണ്ടതായി അവകാശപ്പെട്ടിരുന്നു. എന്നാൽ മറ്റുചിലർ സ്റ്റേഡിയത്തിനുള്ളിൽ നിരവധി പേർ വിസിൽ ഉപയോഗിക്കുന്നത് കണ്ടതായും പറഞ്ഞു. സ്റ്റേഡിയത്തിന് സമീപമുള്ള വാലാജ റോഡിൽ ജേഴ്സിയും വിസിലും വിൽക്കുന്ന കച്ചവടക്കാർ തങ്ങളോട് പോലീസ് വിൽപന തടഞ്ഞിട്ടില്ലെന്നും ആരാധകർ വിസിലുമായി സ്റ്റേഡിയത്തിലേക്ക് കടക്കുന്നത് കണ്ടതായും പറഞ്ഞെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
advertisement
അതേസമയം സ്റ്റേഡിയത്തിലെ ഗേറ്റ് 14-ന് സമീപം ഒരു കോൺസ്റ്റബിൾ പ്രായമായ ഒരാളുടെ പക്കൽ നിന്നും വിസിൽ പിടിച്ചെടുക്കുന്നത് കണ്ടുവെന്ന് കാണകളിൽ ഒരാൾ അവകാശപ്പെട്ടു. അതേസമയം തന്റെ മകനെ വിസിൽ കൊണ്ടുപോകാൻ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. വിസിലുകൾ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും രാഷ്ട്രീയ കൊടികളും ബാനറുകളും ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രമേ പരിശോധിച്ചിട്ടുള്ളൂവെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചെന്നൈയിൽ വിസിൽ പാടില്ലേ? ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് മത്സരത്തിലെ 'നിരോധന'ത്തിൽ പോലീസ് പറയുന്നത്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement