advertisement

നാലുവയസുകാരിയെ കാണാതായി; സ്കൂട്ടറിലെത്തി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ; ഒടുവിൽ ആശ്വാസം

Last Updated:

പ​രി​സ​ര​ത്തെ സിസിടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നീ​ല സ്‌​കൂ​ട്ട​റി​ല്‍ കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു

സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
നാട്ടുകാരെയും ബന്ധുക്കളെയും രണ്ടുമണിക്കൂറോളം മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ​ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെയായിരുന്നു ദ്വാ​ര​ക പു​ലി​ക്കാ​ട് റോ​ഡ​രി​കി​ലെ വീ​ട്ടു മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന വ​ട്ട​പ്പാ​റ ബി​ജു​വി​ന്റെ മ​ക​ള്‍ ജി​യ​ന്ന എ​ന്ന നാ​ലു വ​യ​സ്സു​കാ​രി​യെ കാ​ണാ​താ​യത്. രണ്ടു മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയതിനു ശേഷം, ത​രു​വ​ണ പാ​ല​യാ​ണ ക​ക്ക​ട​വ് റോ​ഡ​രി​കി​ല്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.
രാ​ത്രി 7.50 ഓ​ടെ പു​ലി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും ഒ​രാ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തു​ക​യും വീ​ടി​ന് സ​മീ​പ​ത്താ​യി നി​ർ​ത്തു​ക​യും വാ​ഹ​നം ഓ​ഫ് ചെ​യ്യാ​തെ വീ​ടി​ന​ടു​ത്തേ​ക്ക് ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​ത് സ​മീ​പ​ത്തെ സിസി ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​സ​മ​യം ബി​ജു​വി​ന്റെ പ​ട്ടി കു​ര​ച്ച് ശ​ബ്ദം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
അ​ൽ​പ​സ​മ​യ​ത്തി​ന​കം ഇ​യാ​ൾ കു​ട്ടി​യെ വാ​ഹ​ന​ത്തി​ലി​രു​ത്തി തി​രി​ച്ചു​പോ​കു​ന്ന​താ​യി റോ​ഡി​ൽ നി​ന്നും 60 മീ​റ്റ​ർ മാ​റി​യു​ള്ള വീ​ട്ടി​ലു​ള്ള സിസിടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പൊ​ലീ​സും വ്യാ​പ​ക​മാ​യ തി​ര​ച്ചി​ല്‍ ന​ട​ത്തി.
advertisement
ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം 10 മ​ണി​യോ​ട​ടു​ത്ത് ത​രു​വ​ണ പാ​ല​യാ​ണ ക​ക്ക​ട​വ് റോ​ഡ​രി​കി​ല്‍ വെ​ച്ചാ​ണ് കു​ട്ടി​യെ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ കൂ​ടി​യാ​യ ജോ​സ് പാ​ല​യാ​ണ കാ​ണു​ന്ന​ത്. പോ​ലീ​സും നാ​ട്ടു​കാ​രു​മെ​ത്തി കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ചു. മാ​മ​ന്റെ കൂ​ടെ​യാ​ണ് താ​ന്‍ വ​ന്ന​തെ​ന്ന് കു​ട്ടി ജോ​സി​നോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇയാൾ കുട്ടിയെ ദേഹോപദ്രവമൊന്നും ഏൽപിച്ചിട്ടില്ല. പി​താ​വി​ന്റെ പ​രാ​തി​യി​ൽ പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തു.
പ​രി​സ​ര​ത്തെ സിസിടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നീ​ല സ്‌​കൂ​ട്ട​റി​ല്‍ കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. വാ​ഹ​ന ന​മ്പ​റും ആ​ളെ​യും തി​രി​ച്ച​റി​യാ​ൻ സാധിച്ചില്ല. അ​ന്വേ​ഷ​ണ​ത്തി​നാ​യി മാ​ന​ന്ത​വാ​ടി ഡി​വൈ ​എ​സ് ​പി വി ​കെ വി​ശ്വം​ഭ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി, വെ​ള്ള​മു​ണ്ട സി ഐ മാ​രാ​യ പി ​റ​ഫീ​ഖ്, ബി​ജു ആ​ൻ​റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ എ​ട്ടം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
advertisement
Summary: Panic gripped Mananthavady, Wayanad, after a four-year-old girl named Gianna was abducted from her courtyard on Saturday night. CCTV footage showed an unidentified individual arriving on a scooter and picking up the child while she was playing. Following an intense two-hour search by the police and locals, the girl was found abandoned on the roadside at Kakkadavu, Taruvana. While the child is safe, the police have launched a high-level investigation to identify the kidnapper and uncover the motive behind the incident.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാലുവയസുകാരിയെ കാണാതായി; സ്കൂട്ടറിലെത്തി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ; ഒടുവിൽ ആശ്വാസം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement