ലോകായുക്ത വിഷയത്തിൽ ജലീലിനെ തള്ളി CPM; അഭിപ്രായം വ്യക്തിപരമെന്ന് കോടിയേരി
- Published by:Rajesh V
- news18-malayalam
Last Updated:
ജലീൽ പറയുന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ലോകായുക്തയ്ക്കെതിരെ സിപിഎം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ലോകായുക്ത (Lokayukta) വിഷയത്തിൽ മുൻ മന്ത്രി കെ ടി ജലീലിന്റെ (KT Jaleel) ആരോപണങ്ങൾ തള്ളി സിപിഎം (CPM). ലോകായുക്തയെക്കുറിച്ച് ജലീലിന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഭിപ്രായം പറയാൻ ജലീലിന് സ്വാതന്ത്ര്യമുണ്ട്. ജലീൽ പറയുന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ലോകായുക്തയ്ക്കെതിരെ സിപിഎം ഒരു ഘട്ടത്തിലും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറയുന്നു.
ജലീലിന്റെ ബന്ധുനിയമന കേസിൽ വിധി വന്നപ്പോഴും ആരോപണം പറഞ്ഞിട്ടില്ല. ഇടതു പാർട്ടികളും മറ്റു പാർട്ടികളും വ്യക്തികളും ഉൾപ്പെട്ട മുന്നണിയാണ് എൽ ഡി എഫ്. അതിൽ ചിലർ വ്യത്യസ്ത അഭിപ്രായം ചിലപ്പോൾ പ്രകടിപ്പിച്ചേക്കാം. അത് സിപിഎമ്മിന്റെ അഭിപ്രായമല്ല. ജലീൽ സിപിഎം അംഗമല്ല, സ്വതന്ത്രനാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നതുകൊണ്ടാണ് അവർ സ്വതന്ത്രരായി നിൽക്കുന്നതെന്നും കോടിയേരി പറഞ്ഞു.
advertisement
ലോകായുക്ത ഭേദഗതി ഓർഡിനൻസ് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സി പി ഐയുമായി ചർച്ച നടത്തും. എല്ലാ കാര്യങ്ങളിലും ചർച്ച നടത്തി മുന്നോട്ടു പോകുന്ന പാർട്ടികളാണ് സി പി എമ്മും സി പി ഐയും. പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ പാർട്ടികൾക്കിടയിൽ ഇല്ല. ലോകായുക്ത ഭേദഗതി ഓർഡിനൻസിനെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തപ്പോൾ ഒരു ഘടക കക്ഷിയും എതിർത്തില്ല.
advertisement
ഓർഡിനൻസിനെക്കുറിച്ച് എൽഡിഎഫിൽ ചർച്ച ചെയ്യും. നിയമസഭാ സമ്മേളനം തീരുമാനിക്കും വരെ ഓർഡിനൻസ് ഇറക്കാം. ഗവർണറും സർക്കാരുമായി ഇക്കാര്യത്തിൽ ഒരു തർക്കവുമില്ല. നിയമസഭാ സമ്മേളനം നിശ്ചയിക്കാത്തത് ഗവർണറുടെ തീരുമാനം വൈകുന്നത് കൊണ്ടല്ല, കോവിഡ് വ്യാപിക്കുന്നത് കൊണ്ടാണെന്നും ചേദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
സിൽവർലൈൻ പദ്ധതിയെക്കുറിച്ച് സി പി ഐ ആശങ്ക പറഞ്ഞിട്ടില്ല. പദ്ധതിയെക്കുറിച്ചുള്ള ആശങ്ക അകറ്റണമെന്നാണ് സി പി ഐ പറഞ്ഞത്. സി പി എമ്മിന്റെ പ്രാദേശിക ഘടകങ്ങളും ഇത്തരം ആശങ്ക അറിയിക്കുമ്പോൾ മറുപടി പറയാറുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 04, 2022 7:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോകായുക്ത വിഷയത്തിൽ ജലീലിനെ തള്ളി CPM; അഭിപ്രായം വ്യക്തിപരമെന്ന് കോടിയേരി







