നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോസ് കെ മാണിയുടെ തോൽവി സിപിഎം അന്വേഷിക്കും; അന്വേഷണത്തിനായി രണ്ടംഗ കമ്മീഷൻ

  ജോസ് കെ മാണിയുടെ തോൽവി സിപിഎം അന്വേഷിക്കും; അന്വേഷണത്തിനായി രണ്ടംഗ കമ്മീഷൻ

  ബിജെപി വോട്ടുകൾ ചേർന്നതാണ് പാലായിലെ തോൽവിക്ക് കാരണമെന്ന് അഭിപ്രായത്തിലേക്ക് സിപിഎം ഒതുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ അതിന് പിന്നാലെ ജോസ് കെ മാണി പരാതി ഉന്നയിച്ചു

  ജോസ് കെ മാണി

  ജോസ് കെ മാണി

  • Share this:
  കോട്ടയം: ഒടുവിൽ ജോസ് കെ മാണിയുടെ ആഗ്രഹം പോലെ പാലായിലെ തിരഞ്ഞെടുപ്പ് തോൽവി സി പി എം പരിശോധിക്കും. ജില്ലാ  സെക്രട്ടേറിയറ്റ് അംഗങ്ങളായ എം ടി  ജോസഫ്, ടി ആർ രഘുനാഥ്  എന്നിവരാണ് പാലായിലേക്കുള്ള കമ്മീഷൻ. സംസ്ഥാന സമിതി നിർദേശം അനുസരിച്ചാണ് പാലായിലെ തോൽവി ജില്ലാതലത്തിൽ പരിശോധിക്കുന്നത്. ശക്തികേന്ദ്രമായ കടുത്തുരുത്തിയിലും പാർട്ടി തോറ്റത് കേരള കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇവിടുത്തെ തോൽവി പരിശോധിക്കാൻ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ  ഹരികുമാറിനെയും കെ എം  രാധാകൃഷ്ണനെയും ആണ് സി പി എം ചുമതലപ്പെടുത്തിയത്.

  ബി ജെ പി വോട്ടുകൾ ചോർന്നതാണ് പാലായിലെ തോൽവിക്ക് കാരണമെന്ന് സി പി എം നേരത്തെ വിലയിരുത്തിയിരുന്നു. ജോസ് കെ മാണിയുടെ സമ്മർദ്ദം ഉയർന്നതോടെയാണ് അന്വേഷണം എന്ന തീരുമാനത്തിലേക്ക് ഒടുവിൽ സി പി എം എത്തുന്നത്.

  പാലായിലെ തോൽവി അന്വേഷിക്കണം എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ  സി പി എം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കോട്ടയത്ത് ചേർന്ന ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും വിശദമായ ചർച്ച ആണ് ഇക്കാര്യത്തിൽ നടത്തിയത്. പാലായിലെ തോൽവിക്ക് കാരണം ബി ജെ പി വോട്ടുകൾ ചോർന്നത് മൂലമാണെന്ന് നേരത്തെ  സംസ്ഥാന സമിതി അംഗം കൂടിയായ വി എൻ വാസവൻ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അന്വേഷണം വേണ്ട എന്ന നിലപാടായിരുന്നു സി പി എം ജില്ലാ നേതൃത്വത്തിന്. എന്നാൽ ഇന്ന് ചേർന്ന ജില്ല കമ്മറ്റിക്ക് ഒടുവിലാണ്  അന്വേഷണത്തിലേക്ക് നീങ്ങാൻ സി പി എം തീരുമാനിച്ചത്.

  പാലായ്ക്ക് പുറമേ കടുത്തുരുത്തിയിലും സിപിഎം അന്വേഷണം നടത്തും.  ഇതിനായി രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന കമ്മീഷനെ സിപിഎം നിയോഗിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് എമ്മിന് ഏറെ ശക്തിയുള്ള കേന്ദ്രമാണ് കടുത്തുരുത്തി. സിപിഎമ്മിനും ഇവിടെ വലിയ ശക്തിയാണ് ഉള്ളത്. ഈ രണ്ട് പ്രധാനപ്പെട്ട പാർട്ടികൾ ഒരുമിച്ച് മത്സരിച്ചിട്ടും നാലായിരത്തോളം ബോട്ടുകൾക്ക് മോൻസ് ജോസഫ് വിജയിക്കുകയായിരുന്നു. സിപിഎമ്മിനെ ഇത് ഞെട്ടിച്ചിരുന്നു. കേരള കോൺഗ്രസ് എമ്മിനും ശക്തി കേന്ദ്രത്തിലെ തോൽവി ഇതുവരെ അംഗീകരിക്കാൻ ആയിട്ടില്ല. അതുകൊണ്ടാണ് കടുത്തുരുത്തിയിലും അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

  ബിജെപി വോട്ടുകൾ ചേർന്നതാണ് പാലായിലെ തോൽവിക്ക് കാരണമെന്ന് അഭിപ്രായത്തിലേക്ക് സിപിഎം ഒതുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ അതിന് പിന്നാലെ ജോസ് കെ മാണി പരാതി ഉന്നയിച്ചതോടെ അത് തള്ളിക്കളയേണ്ട എന്ന നിലയിലേക്ക് ജില്ലാ കമ്മറ്റിയും എത്തുകയായിരുന്നു. പ്രാദേശിക തലത്തിൽ സിപിഎം കേരള കോൺഗ്രസ് അംഗങ്ങൾ തമ്മിൽ അകലം ഉണ്ടായിട്ടുള്ളതായി സിപിഎം വിലയിരുത്തുന്നുണ്ട്. തോൽവിക്ക് ഇതും കാരണമായി സിപിഎം കരുതുന്നു. ജോസ് കെ മാണിക്ക് എതിരെ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിരുദ്ധവികാരം മാണി സി കാപ്പൻറെ വിജയത്തിന് കാരണമായി എന്നും സിപിഎം കണക്കുകൂട്ടുന്നു ഉണ്ട്. ഇക്കാര്യങ്ങളെല്ലാം കമ്മീഷൻ നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്താനാണ് സിപിഎം തീരുമാനം. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാലാ നഗരസഭയിൽ സിപിഎം കൗൺസിൽ അംഗമായ ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് എം അംഗമായ ബൈജു കൊല്ലംപറമ്പിൽ എന്നിവർ ഏറ്റുമുട്ടിയിരുന്നു. ഇതെല്ലാം പ്രാദേശികമായി തെരഞ്ഞെടുപ്പിൽ ബാധിച്ചിട്ടുണ്ടാകാമെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്. വൈകാതെ തന്നെ അന്വേഷണം ആരംഭിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ആണ് ജില്ലാ സെക്രട്ടറിയേറ്റ് എടുത്തിരിക്കുന്ന തീരുമാനം.
  Published by:Anuraj GR
  First published:
  )}