അനാരോഗ്യം; വിഎസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യാനെത്തില്ല; തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് എഴുപതു വർഷത്തിലാദ്യമായി
- Published by:Asha Sulfiker
- news18-malayalam
Last Updated:
70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വിഎസ് ഒരു തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നത്. 1951ലെ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പു മുതൽ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ടെന്നും അരുൺകുമാർ പറഞ്ഞു
കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇത്തവണ വോട്ട് ചെയ്യാനെത്തില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്ത് മാറി. പറവൂർ സാന്ത്വനം ബഡ്സ് സ്കൂളിലാണു ബൂത്ത്. നിലവിൽ തിരുവനന്തപുരത്തുള്ള വിഎസിന് ആരോഗ്യപരമായ കാരണങ്ങളാൽ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടർമാരുടെ വിലക്കുണ്ട്. ആ സാഹചര്യത്തിലാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുന്നത്.
യാത്ര ചെയ്യാൻ ബുദ്ധിമുട്ടായ സാഹചര്യത്തിൽ തപാൽ വോട്ടിന് അനുമതി തേടിയെങ്കിലും അത് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്നാണ് വിഎസിന്‍റെ മകന്‍ വി.എ.അരുണ്‍ കുമാർ അറിയിച്ചത്. കോവിഡ് ബാധിതർ, കോവിഡുമായി ബന്ധപ്പെട്ടു ക്വറന്റീനിൽ കഴിയുന്നവർ, തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർക്കു മാത്രമാണു തപാൽ വോട്ട് അനുവദിക്കുന്നത്. തപാൽ വോട്ട് അനുവദിക്കാൻ സാങ്കേതിക തടസ്സമുള്ളതിനാൽ ഖേദിക്കുന്നെന്ന് ഉദ്യോഗസ്ഥർ വിഎസിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
advertisement
70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വിഎസ് ഒരു തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നത്. 1951ലെ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പു മുതൽ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ടെന്നും അരുൺകുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2020 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനാരോഗ്യം; വിഎസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യാനെത്തില്ല; തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് എഴുപതു വർഷത്തിലാദ്യമായി


