Local Body Elections 2020 Highlights | കോവിഡിനെ വകവെക്കാതെ വോട്ടർമാർ; 72.62% പോളിങ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. അന്തിമ കണക്കുകൾ അനുസരിച്ച് ഔദ്യോഗിക പോളിങ് ശതമാനം 72.62% ആണ്. തിരുവനന്തപുരം- 69.67%, കൊല്ലം- 73.34%, പത്തനംതിട്ട- 69.71%, ആലപ്പുഴ- 77.16%, ഇടുക്കി- 74.53% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. രാവിലെ മുതൽ തന്നെ ആളുകൾ വോട്ട് ചെയ്യാനെത്തി. കോവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളൊക്കെ കർശന സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് പ്രവർത്തിച്ചത്.
അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 41,58,395 പുരുഷന്‍മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 88,26,873 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 150 പ്രവാസി ഭാരതീയരും 42530 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 320 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2020 6:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 Highlights | കോവിഡിനെ വകവെക്കാതെ വോട്ടർമാർ; 72.62% പോളിങ്


