രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ നേടിയ ഭരണം CPM രാജിവെക്കുമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി
രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയിൽ നേടിയ ഭരണം CPM രാജിവെക്കുമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി
യുഡിഎഫിനും ബിജെപിയ്ക്കും ആറു സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റും സ്വതന്ത്രൻ ഒന്നും എന്നിങ്ങനെയാണ് സീറ്റ് നില.
Thripperunthura panchayath
Last Updated :
Share this:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല- തൃപ്പെരുന്തുറയിൽ കോൺഗ്രസ് പിന്തുണയിൽ നേടിയ ഭരണം വേണ്ടെന്ന് സിപിഎം. UDF പിന്തുണയിൽ അധ്യക്ഷ സ്ഥാനത്തെത്തിയ വിജയമ്മ ഫിലേന്ദ്രൻ ഉടൻ രാജി സമർപ്പിക്കും. സിപിഎം ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. ബിജെപി അധികാരത്തിൽ എത്താതിരിക്കാനാണ് സി പി എമ്മിന് പിന്തുണ നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
യുഡിഎഫ് പിന്തുണയിൽ ഭരിക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് രാജിവയ്ക്കാൻ നിർദ്ദേശം നൽകിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ നാട്ടിൽ തന്നെ കോൺഗ്രസ് പിന്തുണയിൽ ഭരണം നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിവാദമാകുമെന്നതാണ് രാജി നിർദ്ദേശത്തിൻ്റെ അടിസ്ഥാനം. സിപിഎമ്മും രമേശ് ചെന്നിത്തലയും തമ്മിൽ ഒത്തുകളിയാണെന്ന് പ്രചരണം ബി ജെ പി ശക്തമാക്കുകയും ചെയ്യുന്നു.
സംസ്ഥാന നേതൃത്വത്തിൻ്റെ വിമർശനത്തെ തുടർന്നാണ് പ്രശ്നം ജില്ലാ നേതൃത്വം ചർച്ച ചെയ്തതെന്നാണ് സൂചന. ചെന്നിത്തല പഞ്ചായത്തിൽ എൻഡിഎ ആറ്, LDF 5, യുഡിഎഫ് 6, കോൺഗ്രസ് വിമതൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇക്കുറി പട്ടികജാതി വനിതാ സംവരണമാണ് അധ്യക്ഷ പദവി. യുഡിഎഫിന് സംവരണ അംഗം ഇല്ല. LDFനും NDAക്കും ഉണ്ട്. തുടർന്ന് മത്സരം വന്നപ്പോൾ UDF LDFന് പിന്തുണ നൽകുകയായിരുന്നു.
എന്നാൽ UDF പിന്തുണയിൽ അധ്യക്ഷ സ്ഥാനം LDFന് ലഭിച്ച തിരുവൻവണ്ടൂരിൽ തെരഞ്ഞെടുപ്പ് ദിവസം തന്നെ CPM രാജി സമർപ്പിച്ചിരുന്നു. അധികാരത്തിൽ തുടർന്ന ചെന്നിത്തലയിലെ ആഴ്ചകൾക്ക് ശേഷമുള്ള രാജി തീരുമാനം പ്രശ്നം സംസ്ഥാന തലത്തിൽ ചർച്ചയായതോടെയാണെന്ന് വേണം കരുതാൻ.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.