പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ സിപിഎം പ്രവർത്തകന് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വിദ്വേഷമാണെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്
പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ സിപിഎം പ്രവർത്തകന് വെട്ടേറ്റു. അറുകാലിക്കൽ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. സംഭവത്തിൽ ഇയാളുടെ അയൽവാസിയായ അലക്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകളിൽ സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെയാണ് രാധാകൃഷ്ണന് നേരെ ആക്രമണമുണ്ടായത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ഉപയോഗിച്ച ആയുധം പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വിദ്വേഷമാണെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്. പിടിയിലായ അലക്‌സ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നും ബോധപൂർവമായ രാഷ്ട്രീയ ആക്രമണമാണ് നടന്നതെന്നും അവർ പറഞ്ഞു.
അതേസമയം, പ്രാഥമിക അന്വേഷണത്തിൽ രാഷ്ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. അയൽവാസികൾ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ഏനാത്ത് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Apr 08, 2026 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണത്തിനിടെ സിപിഎം പ്രവർത്തകന് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിൽ










