തോമസ് ചാണ്ടിയുടെ റിസോർട്ടിൽ വീണ്ടും അനധികൃത നിർമാണം
Last Updated:
ആലപ്പുഴ: മുൻമന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിൽ വീണ്ടും അനധികൃത നിർമാണവും നികുതി വെട്ടിപ്പും. ആലപ്പുഴ നഗരസഭയിലെ റവന്യു, എഞ്ചിനീയറിംഗ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 32 കെട്ടിടങ്ങളിൽ അനധികൃത നിർമാണവും വെട്ടിപ്പും കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ലേക് പാലസിന് കത്ത് നൽകിയതായി നഗരസഭാ ചെയർമാൻ ന്യൂസ് 18നോട് പറഞ്ഞു.
മുനിസിപ്പൽ സെക്രട്ടറിയുടെയും നഗരസഭാ റവന്യു എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെയും സംയുക്ത പരിശോധനയിലാണ് ലേക് പാലസ് റിസോർട്ടിൽ നടന്ന 32ഓളം കെട്ടിടങ്ങളിലെ അനധികൃത നിർമാണം കണ്ടെത്തിയത്. ജനറേറ്റർ റൂം, മസാജ് സെന്ററുകൾ, കാന്റീൻ തുടങ്ങി 10 കെട്ടിടങ്ങൾ പൂർണമായും അനധികൃതമായി നിർമിച്ചതാണ്. ഈ കെട്ടിടങ്ങൾക്കു നമ്പർ പോലുമില്ല.
advertisement
കണക്കിൽ പെടാത്ത ഈ കെട്ടിടങ്ങൾക്കു കേരള മുനിസിപ്പാലിറ്റി ആക്ട് 406/2 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതുകൂടാതെ 22കെട്ടിടങ്ങളിൽ നഗരസഭാ രേഖകളിൽ നിന്നും വ്യത്യസ്തമായി 400 മുതൽ 600 സ്‌ക്വയർ ഫീറ്റ് വരെ അനധികൃത നിർമാണം നടത്തിയിട്ടുള്ളതായി കണ്ടെത്തി.
മുനിസിപ്പൽ ആക്ട് 242 പ്രകാരം 22കെട്ടിടങ്ങൾക്കും നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട്. രേഖകൾ ഹാജരാക്കാൻ 15ദിവസമാണ് സമയം അനുവദിച്ചിട്ടുള്ളത്. തൃപ്തികരമല്ലെങ്കിൽ പൊളിച്ചുനീക്കൽ നടപടികളിലേക്കടക്കം നഗരസഭ നീങ്ങും. അനധികൃത നിർമാണങ്ങളുടെ വകയിൽ നികുതിയിനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭക്കുണ്ടായിട്ടുണ്ടെന്നാണ് പരിശോധന വിഭാഗത്തിന്റെ കണ്ടെത്തൽ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2018 7:50 AM IST


