ബിജെപി ബന്ധത്തിൽ ട്വന്റി 20യിൽ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
നേരത്തെ രാജിവച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുക്കട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്ന് പൂജ ജോമോൻ ആരോപിക്കുന്നു
കൊച്ചി: നിയമസഭാ വോട്ടെടുപ്പിന് തൊട്ടുമുൻപ്, എൻഡിഎ ഘടകകക്ഷിയായ ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവച്ചു. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ല. ട്വന്റി ട്വന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ ആരോപിച്ചു.
രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നു. നേരത്തെ രാജിവച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുക്കട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്ന് പൂജ ജോമോൻ ആരോപിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ട്വന്റി 20ക്ക് തിരിച്ചടിയായിരിക്കുകയാണ് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്റെ രാജി. നറുക്കെടുപ്പിലൂടെ കിട്ടിയ പൂതൃക്ക പഞ്ചായത്ത് ഭരണം ഇതോടെ ട്വന്റി 20ക്ക് നഷ്ടമായേക്കും. യുഡിഎഫ് 7, ട്വന്റി 20 7 എന്നിങ്ങനെയായിരുന്നു പഞ്ചായത്തിൽ കക്ഷിനില. ഇതേ തുടർന്നാണ് നറുക്കെടുപ്പ് നടത്തിയത്. ട്വന്റി 20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് ഏതാനും നേതാക്കളും പ്രവർത്തകരും നേരത്തെ പാർട്ടി വിട്ടിരുന്നു.
advertisement
Summary: Just days before the Assembly elections, the Twenty20 party faced a major internal explosion as Pooja Jomon, the President of Poothrikka Grama Panchayat, resigned from her post and the party. Pooja Jomon stated that she cannot accept Twenty20’s decision to join the NDA (BJP-led alliance). She alleged that the party's new stance is against secular values.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Apr 06, 2026 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി ബന്ധത്തിൽ ട്വന്റി 20യിൽ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു







