സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി; അന്വേഷണസംഘം കാക്കനാട് ജയിലിൽ എത്തി

Last Updated:

കേസിലെ മറ്റു പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും കസ്റ്റംസ് കസ്റ്റഡിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് സൂപ്രണ്ട് വി വിവേക് രേഖപ്പെടുത്തിയത്.  പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതി പ്രകാരമാണ്അറസ്റ്റ്. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന ശിവശങ്കറിനെ കസ്റ്റംസ് സംഘം ഈ മാസം 16ന് ചോദ്യം ചെയ്തിരുന്നു. പതിനെട്ടിനു തിരുവനന്തപുരം അട്ടകുളങ്ങര വനിതാ  ജയിലിലെത്തി സ്വപ്ന സുരേഷിനെയും കസ്റ്റംസ്  ചോദ്യം ചെയ്തു.
സ്വപ്നയുടെ മൊഴിയിൽ നിന്ന് ഉൾപ്പെടെ സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ടു ബന്ധമുണ്ടെന്ന തെളിവുകൾ  ലഭിച്ചു എന്നാണ് കസ്റ്റംസ് പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണു  കസ്റ്റംസ് ശ്രമം.
advertisement
ഇ.ഡിക്ക് പിന്നാലെയാണ് കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നത്. ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കാനിരിക്കെയാണ് ശിവശങ്കറിന്റെ അറസ്റ്റ്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് ബന്ധമില്ലെന്ന മുൻ നിലപാട് തിരുത്തി കൊണ്ട് കസ്റ്റംസ് കഴിഞ്ഞദിവസം കോടതിയിൽ റിപ്പോർട്ട് നൽകി.
സ്വർണ്ണക്കടത്ത് കേസിലെ സൂത്രധാരൻ ശിവശങ്കറാണെന്ന ഇ.ഡിയുടെ നിഗമനത്തിലേക്ക് കസ്റ്റംസും എത്തുകയാണ്. സ്വർണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഇതിലേക്ക് അന്വേഷണ ഏജൻസികളെ നയിച്ച കാര്യങ്ങൾ ഇവയാണ്. സ്വപ്നയെ മാത്രമല്ല സരിത്, സന്ദീപ് തുടങ്ങിയ എല്ലാ പ്രതികളുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ട്. ഇവരുമായി പല പ്രാവശ്യം സംസാരിക്കുകയും കൂടിക്കാണുകയും വാട്സ് ആപ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കസ്റ്റംസിനെ ശിവശങ്കർ നേരിട്ട് വിളിച്ചു. ഒരിക്കൽ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറെയും വിളിച്ചു. നയതന്ത്ര ബാഗേജിനുള്ളിൽ ആഹാര സാധനങ്ങളാണെന്നാണ് പലപ്പോഴും പ്രതികൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നത്. നയതന്ത്ര ബാഗേജ് വഴി ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വപ്ന കടത്തിയതായും കസ്റ്റംസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി; അന്വേഷണസംഘം കാക്കനാട് ജയിലിൽ എത്തി
Next Article
advertisement
തിരുവനന്തപുരത്ത് ഒരേ ദിശയില്‍ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
തിരുവനന്തപുരത്ത് ഒരേ ദിശയില്‍ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
  • പുതുക്കുറിച്ചിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം

  • സ്കൂട്ടർ പെട്ടെന്ന് തിരിഞ്ഞപ്പോൾ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

  • പരിക്കേറ്റ ഇരുവരും അരമണിക്കൂറോളം റോഡിൽ കിടന്നു

View All
advertisement